COVID 19| ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ

Last Updated:

സമൂഹവ്യാപന സാധ്യതയായി ഉറവിടം അറിയാത്ത കോവിഡ് രോഗികകളുടെ എണ്ണം കൂടുന്നത് കാണണമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കോവിഡ് പോസിറ്റീവ് ആയവരിൽ 23 പേരാണ് ഉറവിടം അറിയാതെ രോഗബാധിതരായത്.
കണ്ണൂരിലെ റിമാന്‍റ് പ്രതികൾ, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, ചക്ക വീണ് ചികിത്സ തേടിയ കാസർഗോഡ് സ്വദേശി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതി. ഇടുക്കിയിലെ ബേക്കറി ഉടമ, തുടങ്ങി കോവിഡ് മൂന്നാംഘട്ട വ്യാപനത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഉയരുകയാണ്.
ഇവരില്‍ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണവും കൂടുകയാണ്. കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ കോവിഡ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന്  പകര്‍ന്നത് പതിനൊന്ന് പേര്‍ക്കാണ്.
You may also like:ട്രംപിനും ട്വിറ്ററിന്റെ പിടിവീണു; അദ്ദേഹത്തിന്റെ ട്വീറ്റുകളിലെ വസ്തുതകൾ തെറ്റാകാമെന്ന് മുന്നറിയിപ്പ് [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
മൂന്ന് ഘട്ടങ്ങളിലായി കോവിഡ് ബാധിച്ച 23 പേരുടെ ഉറവിടം  ഇപ്പോഴും വ്യക്തമല്ല. സമൂഹവ്യാപന സാധ്യതയായി ഉറവിടം അറിയാത്ത കോവിഡ് രോഗികകളുടെ എണ്ണം കൂടുന്നത് കാണണമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി.
advertisement
ഈ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്. ദിവസവും രണ്ടായിരത്തോളം പരിശോധനകൾ നടത്തുന്നത് 3000 ആയി ഉയർത്താനാണ് തീരുമാനം. 14 ആരോഗ്യ പ്രവർത്തകരടക്കം 57 പേർക്കാണ് 19 ദിവസത്തിനുള്ളിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ
Next Article
advertisement
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
  • സുജിത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് അധികസേനയെ വിളിച്ച് കസ്റ്റഡിയിലെടുത്തു.

  • പൊലീസിനെ തല്ലിയ ആളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്നു കരുതുന്നത് ശരിയാണോ എന്ന് ചോദിച്ചു.

  • പൊലീസിനെ തല്ലിയതുള്‍പ്പടെ 11 കേസിലെ പ്രതിയാണ് സുജിത്ത് എന്ന് കെ വി അബ്ദുൽ ഖാദർ പറഞ്ഞു.

View All
advertisement