Also Read- ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്
ചെന്നൈയിലെ ബ്രാഹ്മണ കുടുംബാംഗമാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ. പക്ഷേ കമല ജനിച്ചത് 1964ൽ ഓക്ലൻഡിൽ. ഹൊവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. സാൻഫ്രാൻസിസ്കോ ജില്ലാ അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. 1990 മുതൽ വിവിധ തസ്തികകളിൽ നിയമിതയായി. ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷനായി ജോ ബൈഡനെതിരെ മത്സരിച്ചെങ്കിലും പിന്നീട് പിന്മാറി.
advertisement
Also Read- നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അപൂർവ ചിത്രങ്ങൾ
നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ പ്രതികരിച്ചത്.
Also Read- കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ; പി വി ഗോപാലനെ കുറിച്ച് അറിയാം
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. സ്തനാർബുദത്തിൽ ഹോർമോണുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞതിന് കാരണം കമലയുടെ അമ്മയും ശാസ്ത്രജ്ഞയുമായ ശ്യാമള ഗോപാലൻ ഹാരിസാണ്. 2009ൽ അവർ അന്തരിച്ചു.
കുട്ടികളെ കടത്തുന്നത് തടയാനും ലൈംഗിക തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ പോരാടാനും ഗാർഹിക പീഡനത്തെ അതിജീവിച്ചവരെ സംരക്ഷിക്കാനും കമല ഹാരിസ് നടത്തിയ പരിശ്രമങ്ങളെ സാൻഫ്രാൻസിസ്കോ എല്ലാക്കാലവും ഓർമിക്കപ്പെടും. കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കുന്നതിനായി അവർ നടത്തിയ പോരാട്ടങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കുന്നതിന് പ്രധാന ഘടകമായി.
2016ൽ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത വനിതയായി ഹാരിസ് മാറി. ആദ്യത്തേത് ഇല്ലിനോയിസ് സെനറ്ററായിരുന്ന കരോൾ മോസ്ലി ബ്രൗൺ ആയിരുന്നു. നിലവിൽ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ഒരേയൊരു കറുത്ത വനിതയാണ് ഹാരിസ്. ട്രംപിന്റെ അനുയായിയായ ബ്രെറ്റ് കവനോയുടെ യു എസ് സുപ്രീംകോടതിയിലെ നിയമനത്തിനെതിരെ തുറന്നടിച്ചതോടെ കമല ഹാരിസ് ഗേശീയ ശ്രദ്ധ നേടിയിരുന്നു.
