Kamala Harris| കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ; പി വി ഗോപാലനെ കുറിച്ച് അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
കമലയുടെ പൊതുജീവിതത്തിൽ പി വി ഗോപാലന്റെ സ്വാധീനമാണ് നിറഞ്ഞുനിൽക്കുന്നത്. ''ലോകത്തിൽ തന്നെ എനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയായിരുന്നു എന്റെ മുത്തച്ഛൻ'' - അടുത്തിടെ പുറത്തുവന്ന അഭിമുഖത്തിൽ കമല ഹാരിസ് പറയുന്നു.
അമേരിക്കയിലെ ബെർക്ക്ലിയിൽ നിന്നുള്ള ഏകദേശം 5 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, സ്വതന്ത്രമായ ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനത്ത് പച്ചപ്പ് നിറഞ്ഞ ഒരു ബംഗ്ലാവൊക്കെ ലഹരിയായിരുന്നു. പ്രസിഡന്റിന്റെ കാർ പാഞ്ഞുപോകവെ പിന്നാലെ കുട്ടികൾക്കൊപ്പം കമല ഹാരിസ് എന്ന ആ കുട്ടിയും ഓടി. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡെമോക്രാറ്റിക് പാർട്ടി നാമനിർദേശം ചെയ്ത വനിത കമല ഹാരിസിന്റെ ജീവിതം രൂപപ്പെടുത്തിയതിന് പിന്നിൽ ആഫ്രിക്കയിലെ പഴയ കുട്ടിക്കാല ജീവിതവും ഒരു ഘടകമായി.
1960 കളിൽ സാംബിയയിലെ ലുസാക്കയിലെ വീട്ടിലാണ് കമല ഹാരിസ് സമയം ചെലവഴിച്ചത്. കൊളോണിയൽ കാലഘട്ടത്തിന് ശേഷം സാംബിയയിലെ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു കമലയുടെ മുത്തച്ഛൻ പി വി ഗോപാലൻ. റൊഡേഷ്യയിൽ (സിംബാബ് വെയുടെ പഴയ പേര്) നിന്നുള്ള അഭയാർത്ഥികളുടെ വരവ് കൈകാര്യം ചെയ്യുന്നതിന് സാംബിയയെ സഹായിക്കാൻ ഇന്ത്യ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു പി വി ഗോപാലൻ. ബ്രിട്ടനിൽ നിന്ന് സാംബിയ സ്വാതന്ത്ര്യം നേടിയത് ആയിടെയായിരുന്നു.
കമലയുടെ പൊതുജീവിതത്തിൽ പി വി ഗോപാലന്റെ സ്വാധീനമാണ് നിറഞ്ഞുനിൽക്കുന്നത്. ''ലോകത്തിൽ തന്നെ എനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയായിരുന്നു എന്റെ മുത്തച്ഛൻ'' - അടുത്തിടെ പുറത്തുവന്ന അഭിമുഖത്തിൽ കമല ഹാരിസ് പറയുന്നു. മാതാവ് ശ്യാമള ഗോപാലനാണ് തന്റെ സൂപ്പർ ഹീറോയെന്ന് കമല പറയുന്നു. 1958ൽ ഇന്നേവരെ തങ്ങൾ കേട്ടിട്ടില്ലാത്ത ബെർക്ക്ലി യൂണിവേഴ്സിറ്റിയിൽ തന്റെ പഠനത്തിനായി അപേക്ഷ സമർപ്പിത് അറിഞ്ഞ് ശ്യാമള അത്ഭുതപ്പെട്ടു.
advertisement
നാലുമക്കളിൽ മൂത്തയാളായിരുന്നു അന്ന് 19കാരിയായ ശ്യാമള. ഇന്ത്യക്ക് പുറത്തേക്ക് ഒരു ചുവടുപോലും വെച്ചിട്ടുണ്ടായിരുന്നില്ല. അന്നൊക്കെ വിവാഹിതരല്ലാത്ത പെൺകുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നത് അപൂർവമായിട്ടായിരുന്നു. പല എതിർപ്പുകളും ഉയർന്നെങ്കിലും അഡ്മിഷൻ കിട്ടിയാൽ പോയി പഠിക്കാൻ ഗോപാലനും ഭാര്യ രാജവും മകളോട് പറഞ്ഞു.
advertisement
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
ബ്രാഹ്മണകുടുംബമായിരുന്നു ഗോപാലന്റേത്. പുരുഷന്മാർ പൂജാരിമാരായി പോകുന്ന പരമ്പരാഗത കുടുംബം. സ്ത്രീകൾ ജോലിക്ക് പോകുന്ന പതിവുമില്ല. എന്നാൽ ഗോപാലനും അതിനുശേഷമുള്ള തലമുറകളും ഈ പാരമ്പര്യമെല്ലാം തച്ചുതകർത്തു. കമലയുടെ അമ്മാവനായ ബാലചന്ദ്രൻ വിസ്കോൻസിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും കമ്പ്യൂട്ടർ സയൻസിലും പിഎച്ച്ഡി എടുത്തു. ഒരു മെക്സിക്കൻ വനിതയെ വിവാഹവും ചെയ്തു. സഹോദരിമാര്‍ ഡോക്ടറും ശാസ്ത്രജ്ഞയുമായി.
advertisement
ദക്ഷിണ ചെന്നൈയിലുള്ള പൈങ്കനാട്ടിൽ 1911ലാണ് ഗോപാലൻ ജനിച്ചത്. പിന്നീട് രാജത്തെ വിവാഹം ചെയ്തു. സ്റ്റെനോഗ്രാഫറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ന്യൂഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും ജോലി നോക്കി. ഒടുവിൽ സിവിൽ സർവീസ് പദവി സ്വന്തമാക്കി.
1950ൽ ഗോപാലൻ സീനിയർ കൊമേഴ്സ്യൽ ഓഫീസറായി മുംബൈയിൽ ജോലി ചെയ്തു. കൈക്കൂലിക്കാരെയെല്ലാം കൈയകലെ നിർത്തി. വീട്ടിലേക്ക് പാഴ്സലുകൾ വരുന്നതുപോലും വാങ്ങരുതെന്ന് വീട്ടുകാരോട് ചട്ടം കെട്ടി. എന്നാൽ സന്ദർശകർ വരുമ്പോൾ ശ്യാമളയും ബാലചന്ദ്രനും പാഴ്സലുകൾ വാങ്ങി തുറന്നുനോക്കി. മധുരപലഹാരങ്ങളോ പഴവർഗങ്ങളോ ആണെങ്കിൽ വാങ്ങുമായിരുന്നുവെന്ന് ബാലചന്ദ്രൻ പറയുന്നു.
advertisement
കമലയുടെ അമ്മ ശ്യാമള നല്ലൊരു ഗായിക കൂടിയാണ്. കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട്. ദേശീയ മത്സരത്തിൽ സ്വർണമെഡലും നേടിയിട്ടുണ്ട്. ഇർവിൻ കോളജിലായിരുന്നു ശ്യാമള ഹോം സയൻസ് പഠിച്ചത്. ഗോപാലന്റെ ഭാര്യ രാജം മക്കളുടെ പഠനത്തിലുള്ള അഭിരുചി മനസ്സിലാക്കി വേണ്ട പ്രോത്സാഹനം നൽകി. പിന്നീട് ശ്യാമള ബെർക്ക്ലിയിൽ ഉന്നത പഠനത്തിന് പോയി. അന്ന് ടെലിഫോൺപോലും സർവസാധാരണമായിരുന്നു. കത്തിലൂടെയായിരുന്നു ശ്യാമളയുടെ വിവരങ്ങൾ വീട്ടുകാർ അറിഞ്ഞത്. അതും കത്ത് കിട്ടാന‍് രണ്ടാഴ്ചയിലധികം സമയമെടുക്കും.
കറുത്തവർഗക്കാരുടെ അവകാശ പോരാട്ടത്തിനിടെയാണ് ജമൈക്കൻ വിദ്യാർഥിയായിരുന്ന ഡൊണാൾഡ് ഹാരിസിനെ ശ്യാമള പരിചയപ്പെടുന്നത്. അങ്ങനെ ഇരുവരും 1963ൽ വിവാഹിതരായി. വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. ജമൈക്കക്കാരനായതുകൊണ്ടായിരുന്നില്ല, കുടുംബത്തിന് എതിർപ്പ്. ഇന്ത്യയിൽ വച്ച് വിവാഹം കഴിക്കാത്തതായിരുന്നു. ശ്യാമളയുടെ കുടുംബത്തിൽ നിന്നാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.
advertisement
പിന്നീട് ശ്യാമളയും ഡൊണാൾഡും മക്കളായ കമലയ്ക്കും മായക്കും ഒപ്പം സാംബിയയിൽ എത്തി ഗോപാലനെ കണ്ടു. 1970ൽ ശ്യാമളയും ഹാരിസും വിവാഹ മോചിതരായി. അതിനുശേഷം മക്കളുമായി നിരന്തരം ഇന്ത്യയിൽ എത്തിയിരുന്നു ശ്യാമള.
''സമത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം ഞാൻ പഠിച്ചത് മുത്തച്ഛനിൽ നിന്നാണ്'' കമല ഹാരിസ് പിന്നീട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2020 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Kamala Harris| കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ; പി വി ഗോപാലനെ കുറിച്ച് അറിയാം