മിന്നലാക്രമണം മൂലം ഒരു വര്‍ഷത്തില്‍ തന്നെ പല തവണ വീടുകള്‍ തകര്‍ന്നുപോകുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നത് വിയറ്റ്‌നാം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാടിനുള്ളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇടിമിന്നല്‍ മൂലം തങ്ങളുടെ കന്നുകാലികള്‍ ചത്തുപോയെന്നും മരങ്ങള്‍ കത്തിനശിച്ചെന്നും ഗ്രാമനിവാസിയായ ദിന്‍ വാന്‍ ദിം പറയുന്നു.
advertisement
ഇടിമിന്നലിന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ എല്ലാവര്‍ക്കും ഭയമാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകള്‍ക്കും പേരക്കുട്ടിക്കും കഴിഞ്ഞ വര്‍ഷം ഇടിമിന്നലേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും, തങ്ങള്‍ക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് ഗ്രാമവാസികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
മിന്നലാക്രമണത്തെ അതിജീവിച്ചെങ്കിലും, സംഭവത്തിന് ശേഷം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകളുണ്ടായെന്ന് മറ്റൊരു ഗ്രാമവാസിയും പറയുന്നു. ഓരോ തവണ മിന്നലിന്റെ ശബ്ദം കേള്‍ക്കുമ്പോഴും ഭയന്നു വിറച്ച് മുറിയുടെ ഒരു മൂലയില്‍ ഒളിച്ചിരിക്കുന്ന അവസ്ഥയാണ് അവര്‍ക്കുള്ളത്.
Also read- ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റു
ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇടിമിന്നല്‍ വേഗത്തില്‍ ഏല്‍ക്കുക എന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും, താഴ്ന്ന പ്രദേശത്തുള്ള ഈ ഗ്രാമത്തിലെ സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഈ പ്രതിഭാസത്തെ കുറിച്ച് വിദഗ്ധർക്കും പോലും മറുപടിയില്ല.
നിരവധി തവണ ഗ്രാമത്തില്‍ ഇടിമിന്നല്‍ ഉണ്ടായതുകൊണ്ട് മഴക്കാലത്ത് ഇടിമിന്നല്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികൾ കഴിയുന്നത്, സണ്‍ ലോങ് കമ്മ്യൂണ്‍ പീപ്പിള്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ താന്‍ വ്യോട്ട് പറയുന്നു. ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പുതിയ ഗ്രാമത്തിലേക്ക് മാറാന്‍ ഗ്രാമവാസികള്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. 73 താമസക്കാര്‍ ഇതിനകം തന്നെ പുതിയ ഗ്രാമത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.