'മിസ്റ്റര്‍ സ്പീക്കര്‍' വനിതാ ഡെപ്യൂട്ടി സ്പീക്കറെ 18 തവണ വിളിച്ച ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവിന്റെ നടപടിയിൽ പ്രതിഷേധം

Last Updated:

വനിതാ ഡെപ്യൂട്ടി സ്പീക്കറെ 'മിസ്റ്റര്‍ സ്പീക്കര്‍' എന്ന് അഭിസംബോധന ചെയ്യുന്ന പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണിന്റെ വീഡിയോ വൈറലാണ്

ഓസ്‌ട്രേലിയന്‍ വനിതാ ഡെപ്യൂട്ടി സ്പീക്കറെ ‘മിസ്റ്റര്‍ സ്പീക്കര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണിന്റെ വീഡിയോ വൈറലാകുന്നു. അടുത്തിടെ നടന്ന ഒരു പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഷാരോണ്‍ ക്ലെയ്ഡനെ പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ അഭിസംബോധന ചെയ്തത്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ബിബിസി ന്യൂസ് ആണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by BBC News (@bbcnews)

advertisement
ഡറ്റണ്‍ ഒരു വാചകത്തില്‍ തന്നെ മൂന്ന് തവണ വനിതാ ഡെപ്യൂട്ടി സ്പീക്കറെ ‘മിസ്റ്റര്‍ സ്പീക്കര്‍’ എന്ന് അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. താങ്കള്‍ എന്നെ അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്നും മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും ശരിയായ വാക്കുകള്‍ ഉപയോഗിക്കണമെന്നുമാണ് സ്പീക്കര്‍ പറയുന്നത്.
എന്നാല്‍, ഡറ്റണ്‍ തന്റെ തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയെങ്കിലും അതേ തെറ്റ് തന്നെ പിന്നെയും ആവര്‍ത്തിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒടുവില്‍, താന്‍ മിസ്റ്റര്‍ സ്പീക്കറല്ല എന്ന് ക്ലെയ്ഡന്‍ തറപ്പിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. പ്രസംഗത്തിനിടെ 18 തവണയാണ് പ്രതിപക്ഷ നേതാവ് മിസ്റ്റര്‍ സ്പീക്കര്‍ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത്.
advertisement
ഏകദേശം 2.1 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് തലയ്ക്ക് വല്ല പ്രശ്‌നവുമുണ്ടോ എന്നാണ് ഒരു ഉപയോക്താവ് കമന്റായി ചോദിച്ചിരിക്കുന്നത്. അദ്ദേഹം അത് മനപൂര്‍വ്വം ചെയ്യുന്നതാണെന്നാണ് മറ്റൊരാളുടെ കമന്റ്.
മലയാളം വാർത്തകൾ/ വാർത്ത/World/
'മിസ്റ്റര്‍ സ്പീക്കര്‍' വനിതാ ഡെപ്യൂട്ടി സ്പീക്കറെ 18 തവണ വിളിച്ച ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവിന്റെ നടപടിയിൽ പ്രതിഷേധം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement