ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റു
- Published by:Arun krishna
- news18-malayalam
Last Updated:
കൂട്ടുകക്ഷി സർക്കാരിലെ ഫിയാനഫോൾ നേതാവ് മൈക്കൽ മാർട്ടിൻ രണ്ടരവർഷം പൂർത്തിയാക്കി മുൻ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാർട്ടി നേതാവായ വരാഡ്കർ പ്രധാനമന്ത്രിയായത്.
അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ലിയോ വരാഡ്കർ ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 2017–20 ൽ ആയിരുന്നു ആദ്യം. ഉപപ്രധാനമന്ത്രി പദത്തിലിരിക്കെയാണ് ലിയോ വരാഡ്കർ എന്ന നാല്‍പ്പത്തി മൂന്നുകാരന്‍ വീണ്ടും അയര്‍ലന്‍ഡിന്‍റെ പ്രധാനമന്ത്രിയായത്. അടുത്തിടെ അയല്‍രാജ്യമായ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകുന്നത്.
ഡോക്ടറായ വരാഡ്കർ 2007 ൽ ആണ് ആദ്യമായി പാര്‍ലമെന്‍റ് അംഗമാകുന്നത്. 2017 ജൂൺ 13ന് പ്രധാനമന്ത്രിയായപ്പോൾ പ്രായം 38. അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.
കൂട്ടുകക്ഷി സർക്കാരിലെ ഫിയാനഫോൾ നേതാവ് മൈക്കൽ മാർട്ടിൻ രണ്ടരവർഷം പൂർത്തിയാക്കി മുൻ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് പാർട്ടി നേതാവായ വരാഡ്കർ പ്രധാനമന്ത്രിയായത്. ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണു അയര്‍ലന്‍ഡിലെ ഭരണമുന്നണി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 6:40 AM IST