TRENDING:

അമേരിക്കയിൽ ‌മലയാളി ജഡ്ജി കെ.പി. ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരൻ

Last Updated:

1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി. ജോർജിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ജോർജ് തന്റെ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,500 ഡോളർ സ്വന്തം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിലൂടെ അദ്ദേഹം വിശ്വാസവഞ്ചന കാട്ടിയെന്നാണ് കോടതിയുടെ നിരീക്ഷണം. രണ്ട് തവണയായി ഇത്തരത്തിൽ പണം വകമാറ്റിയതിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് തെളിയിക്കപ്പെട്ടു. നിലവിൽ മൂന്നാം ഡിഗ്രി കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിലൂടെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
News18
News18
advertisement

ശിക്ഷാവിധി ഔദ്യോഗികമായി പുറത്തുവരുന്നത് വരെ അദ്ദേഹത്തിന് പദവിയിൽ തുടരാനാകുമെങ്കിലും വിധി വന്നാലുടൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. അതേസമയം, മേൽക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ ജഡ്ജിയായി തുടരാൻ സാധിക്കുമെങ്കിലും ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് സസ്‌പെൻഷൻ നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഇതൊരു മോഷണമല്ലെന്നും പ്രചാരണത്തിനായി സ്വന്തം കൈയിൽ നിന്ന് ചെലവാക്കിയ തുക നിയമപരമായി തിരികെ എടുത്തതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കെ പി ജോർജ്ജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 20,000 യുഎസ് ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചിരുന്നു. പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

advertisement

നേരത്തെയും കെ.പി. ജോർജ് സമാനമായ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. 2022-ലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സ്വയം വംശീയ അധിക്ഷേപങ്ങൾ ചമയിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിനും മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ ജനിച്ച് 1993-ൽ അമേരിക്കയിലേക്ക് കുടിയേറിയ കെ.പി. ജോർജ്, 2018-ലാണ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ് അദ്ദേഹം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തിവരുന്നുണ്ട്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി അധ്യാപികയായ ഷീബയെയാണ് കെ പി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ ‌മലയാളി ജഡ്ജി കെ.പി. ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരൻ
Open in App
Home
Video
Impact Shorts
Web Stories