ശിക്ഷാവിധി ഔദ്യോഗികമായി പുറത്തുവരുന്നത് വരെ അദ്ദേഹത്തിന് പദവിയിൽ തുടരാനാകുമെങ്കിലും വിധി വന്നാലുടൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. അതേസമയം, മേൽക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ ജഡ്ജിയായി തുടരാൻ സാധിക്കുമെങ്കിലും ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് സസ്പെൻഷൻ നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഇതൊരു മോഷണമല്ലെന്നും പ്രചാരണത്തിനായി സ്വന്തം കൈയിൽ നിന്ന് ചെലവാക്കിയ തുക നിയമപരമായി തിരികെ എടുത്തതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കെ പി ജോർജ്ജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 20,000 യുഎസ് ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചിരുന്നു. പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.
advertisement
നേരത്തെയും കെ.പി. ജോർജ് സമാനമായ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. 2022-ലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സ്വയം വംശീയ അധിക്ഷേപങ്ങൾ ചമയിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിനും മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ ജനിച്ച് 1993-ൽ അമേരിക്കയിലേക്ക് കുടിയേറിയ കെ.പി. ജോർജ്, 2018-ലാണ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ് അദ്ദേഹം.
1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തിവരുന്നുണ്ട്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി അധ്യാപികയായ ഷീബയെയാണ് കെ പി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.
