പുതുതായി അധികാരമേറ്റ മുഹമ്മദ് മുയിസു സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വോട്ടെടുപ്പ് ഞായറാഴ്ച ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ സർക്കാർ എംപിമാരായ പിപിഎം, പിഎൻസി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതോടെ പാർലമെന്റിൽ കയ്യേറ്റം ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രസിഡൻ്റ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ കടുത്ത വിമർശനങ്ങളാണ് മാലിദ്വീപിൽ ഉയർന്നുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം ആരംഭിച്ചത്.
advertisement
Also read-ഗോദയോ അതോ പാര്‍ലമെന്‍റോ ? മാലിദ്വീപ് പാർലമെന്‍റിനുള്ളില്‍ എംപിമാര്‍ തമ്മില്‍ കൂട്ടയടി
ഇതിന് പിന്നാലെ രൂക്ഷമായ പരാമർശം നടത്തിയ മൂന്ന് മന്ത്രിമാരെ പുറത്താക്കുകയും ചെയ്തിരുന്നു. 80-ഓളം ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ദ്വീപ് രാഷ്ട്രത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മാർച്ച് പകുതിയോടെ ഇന്ത്യൻ സൈനികർ മാലദ്വീപ് വിട്ടുപോകണമെന്ന് മുയിസു അന്ത്യശാസനവും നൽകിയിരുന്നു. അതേസമയം പരമ്പരാഗതമായി ഇന്ത്യയെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായി നിലനിർത്തിയിരുന്ന മാലദ്വീപിന്റെ പെട്ടെന്നുള്ള നയം മാറ്റമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഈ നയമാറ്റം രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് അങ്ങേയറ്റം ഹാനികരം ആകുമെന്നും പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിൻ്റെ ഏറ്റവും ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് മാലദ്വീപിന് തിരിച്ചടി ആകുമെന്നും പ്രതിപക്ഷം പറഞ്ഞു. "ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്" എന്നും പ്രതിപക്ഷ പാർട്ടികൾ കൂട്ടിച്ചേർത്തു.
