ഗോദയോ അതോ പാര്‍ലമെന്‍റോ ? മാലിദ്വീപ് പാർലമെന്‍റിനുള്ളില്‍ എംപിമാര്‍ തമ്മില്‍ കൂട്ടയടി
- Published by:Arun krishna
- news18-malayalam
Last Updated:
പ്രസിഡൻറ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻറിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്
മാലിദ്വീപ് പാർലമെന്റിൽ എംപിമാര്‍ തമ്മില്‍ കൂട്ടയടി. മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻറിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސާގެ ފައިގައި ހިފައި ކަނޑިތީމު މެމްބަރު ޝަހީމް ވައްޓާލާ މަންޒަރު. އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުނު ސަރުކާރުގެ މެމްބަރުން މަޖިލީހަށް ހުރަސް އެޅުމާއެކު ތަޅުމުގައި ހަމަނުޖެހުން އަންނަނީ ހިނގަމުން. pic.twitter.com/mnmzvYKsrO
— Adhadhu (@AdhadhuMV) January 28, 2024
പാർലമെൻറിൽ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റുകളും പ്രത്യേക കാബിനറ്റ് അംഗങ്ങൾക്കുള്ള അംഗീകാരം തടയാൻ കൂട്ടായി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാർ തടഞ്ഞതോടെ കയ്യാങ്കളിയായി. സ്പീക്കറുടെ ചേംബറിൽ കയറി ഭരണകക്ഷി എംപിമാർ വോട്ടിംഗ് കാർഡുകൾ എടുത്തുകൊണ്ടുപോയി.
advertisement
Maldives Parliament speaker covers his ears as MPs play music instrument. pic.twitter.com/AD1YzkycLL
— Sidhant Sibal (@sidhant) January 28, 2024
എം.പിമാര്‍ പരസ്പരം കാലിലും മുടിയിലും പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു എംപി മറ്റൊരു അംഗത്തിന്റെ കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തലയ്ക്ക് പരിക്കേറ്റ ഒരു എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 28, 2024 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗോദയോ അതോ പാര്‍ലമെന്‍റോ ? മാലിദ്വീപ് പാർലമെന്‍റിനുള്ളില്‍ എംപിമാര്‍ തമ്മില്‍ കൂട്ടയടി









