ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമാണ് താരിഫ് പാക്കേജ് ലക്ഷ്യമിടുന്നതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ സർക്കാർ പറയുന്നു. പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ ചെലവിലുള്ള ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നൽകിയത്.
മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം സെപ്റ്റംബറിലാണ് ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചത്. ചൈനയിൽ നിന്നും ആഭ്യന്തര ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും എതിർപ്പ് നേരിട്ടെങ്കിലും ഒടുവിൽ 281 വോട്ടുകൾക്ക് നിയമം പാർലമെന്റ് പാസാക്കുകയായിരുന്നു.
advertisement
യുഎസ് തീരുവ ഭീഷണി മറികടക്കാൻ മെക്സിക്കോയെ ഒരു കയറ്റുമതി കേന്ദ്രമായി ഏഷ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇത് തടയാൻ അമേരിക്ക മെക്സിക്കോയിൽ സമ്മർദം ചെലുത്തിയെന്നും താരിഫ് പരിഷ്കരണം അമേരിക്കയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും വിദഗ്ധർ പറയുന്നു.ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ മെക്സിക്കോയിൽ തങ്ങളുടെ ഉൽപ്പാദനം വികസിപ്പിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരുവ പരിഷ്കരണം തിരുത്തമെന്ന് ചൈന മെക്സിക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മെക്സിക്കോയുടെ വ്യാപാര നടപടികളെക്കുറിച്ച് ബീജിംഗ് അന്വേഷണവും ആരംഭിച്ചു.
