ചൊവ്വയിലെ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യത്തെ സംബന്ധിച്ച അറിവ് ഇന്നും ദുരൂഹമായി തുടരുന്നു. ചൊവ്വയിൽ പൊടിപടലമുള്ളതും വരണ്ടതും ചുവന്ന നിറത്തിലുള്ളതുമായ ഭൂഗർഭ തടാകങ്ങളുണ്ടെന്ന് ഏതാണ്ട് മൂന്നുവർഷം മുമ്പ് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. 2018ലെ ഈ കണ്ടെത്തൽ ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ വളരെയധികം മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, ചൊവ്വയിലെ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യത്തെ സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയിൽ, ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് മുമ്പ് കരുതിയിരുന്നതിനേക്കാൾ കൂടുതൽ വെള്ളം ചൊവ്വയിൽ ഉണ്ടെന്നാണ്.
EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗം
advertisement
ചൊവ്വയുടെ ദക്ഷിണധ്രുവത്തിൽ ഡസൻ കണക്കിന് ഉപരിതല ‘തടാകങ്ങൾ’ ഉണ്ടെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഈ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിന് താഴെയായി ഒരു മൈലിൽ താഴെയുള്ള പ്രദേശത്താണ് ഇതുമായി ബന്ധപ്പെട്ട റഡാർ സിഗ്നലുകൾ ലഭിച്ചത്. ദക്ഷിണധ്രുവപാളികളുടെ നിക്ഷേപം (സൗത്ത് പോള്‍ ലെയേര്‍ഡ് ഡെപ്പോസിറ്റ്സ്) എന്നറിയപ്പെടുന്ന ഈ പ്രദേശം ദശലക്ഷക്കണക്കിന് വർഷങ്ങളായി അവിടെയുള്ള ജല ഐസ് (വാട്ടര്‍ ഐസ്), പൊടി, വരണ്ട ഐസ് (ഡ്രൈ ഐസ്) എന്നിവയുടെ കേന്ദ്രമാണ്.
ഈ റഡാർ സിഗ്നലുകൾ നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ തുടർന്നു നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഭൂഗർഭ ദ്രാവകവുമായി സാദൃശ്യമുള്ള ഒരു തിളങ്ങുന്ന ഭാഗത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. ഇത് ഭൂഗർഭ തടാകങ്ങളുടെ മുഴുവൻ ശൃംഖലയെയും ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റകള്‍ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ഗവേഷകർ പരിശോധിക്കുകയും 2018ൽ നടത്തിയ കണ്ടെത്തലിന് സമാനമായ ഡസൻ കണക്കിന് റഡാർ പ്രതിഫലനങ്ങളെ ഇതില്‍ നിരീക്ഷിക്കുകയും ചെയ്തു.
തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ
എന്നിരുന്നാലും, വെള്ളം ദ്രാവകമായി തുടരാൻ കഴിയാത്തത്ര തണുപ്പുള്ള പ്രദേശങ്ങളിലാണ് ഈ കണ്ടെത്തലുകളിൽ പലതും നടത്തിയിരിക്കുന്നത്. പെർക്ലോറേറ്റുകൾ എന്ന ലവണ ധാതുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ള വസ്തുത ഗവേഷകരെ അസ്വസ്ഥരാക്കുന്നു. 'ഈ സിഗ്നലുകൾ നല്‍കുന്നത് ദ്രാവകത്തിന്റെ സാന്നിധ്യമാണോ അല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അവ യഥാർത്ഥത്തില്‍ കണ്ടെത്തിയതിനേക്കാൾ വളരെ വ്യാപകമാണെന്ന് തോന്നുന്നു,' - ഈ പഠനത്തിന്റെ സഹപങ്കാളിയും നാസ ജെപിഎൽ ഇൻവെസ്റ്റിഗേറ്ററുമായ ജെഫ്രി പ്ലോട്ട് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വയുടെ ദക്ഷിണധ്രുവത്തിന് താഴെ ജലത്തിന്റെ സാന്നിധ്യം വളരെ സാധാരണമാകാമെന്നും അല്ലെങ്കിൽ ഈ റഡാർ സിഗ്നലുകൾ മറ്റെന്തെങ്കിലും സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഡാർ ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വയുടെ ദക്ഷിണധ്രുവത്തിൽ നിന്ന് പ്രതിഫലിക്കുന്ന ഭൂഗർഭ തടാകത്തിന്റെ ഒരു ഉപരിതലത്തെ സൂചിപ്പിക്കുമ്പോൾ 2018 മുതലുള്ള പഠനം പ്രസ്തുത കണ്ടെത്തലുകളെ മുന്നോട്ട് കൊണ്ടുപോകുകയാണ്.
ജിയോ ഫിസിക്കൽ റിസർച്ച് ലെറ്ററിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ദക്ഷിണധ്രുവ മേഖലയിലുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളിലെ അടിത്തറയിൽ നിന്ന് പ്രതിഫലിക്കുന്ന ഊർജം ഉപരിതലത്തിലുള്ളതിനേക്കാൾ അപ്രതീക്ഷിതമായി ഉയർന്നതാണെന്ന് പറയുന്നു. മാർസ് അഡ്വാൻസ്ഡ് റഡാര്‍ ഫോര്‍ സബ്സര്‍ഫേസ് ആന്‍ഡ് അയണോസ്ഫെറിക് സൗണ്ടിംഗ് (മാർസിസ്) ഉപകരണമുപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഹിമപാളികളിലൂടെ ഭൂഗർഭതലത്തിലേക്ക് പഠനം നടത്തുന്നത്.
റേഡിയോ തരംഗങ്ങൾ ഉപതലങ്ങളിലെ വസ്തുക്കളിലൂടെ കടന്നുപോകുമ്പോൾ അവ നല്‍കുന്ന പ്രേക്ഷണം നഷ്ടപ്പെടുന്നു. ബഹിരാകാശ പേടകത്തിലേക്ക് പ്രതിഫലിപ്പിക്കുമ്പോഴെല്ലാം അവ നല്‍കുന്നത് ദുർബലമായ സിഗ്നലുകളാണ്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, മടങ്ങിവരുന്ന സിഗ്നലുകൾ ഉപരിതലത്തിൽ നിന്നുള്ളതിനേക്കാൾ തിളക്കമുള്ളവയായിരുന്നു, ഇത് 'ജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു, ഇത് റേഡിയോ തരംഗങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നു' - എന്ന് ജിയോ ഫിസിക്കൽ റിസർച്ച് ലെറ്ററിൽ വിശദീകരിക്കുന്നു.
ചൊവ്വയിലെ പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലത്തെക്കുറിച്ചും ഉപരിതല പാളികളെക്കുറിച്ചും റഡാർ പ്രതിഫലനങ്ങൾ ഒരു ധാരണ നൽകുന്നുണ്ട്. അത് ചൊവ്വയുടെ അച്ചുതണ്ടിലെ ചരിവ് കാലക്രമേണ എങ്ങനെ മാറിയെന്നും വെളിപ്പെടുത്തുന്നു. മാത്രവുമല്ലാ, ഭൂമി മഞ്ഞില്‍ മൂടിക്കിടന്ന കാലഘട്ടത്തെക്കുറിച്ചും കത്തിജ്ജ്വലിച്ച കാലഘട്ടത്തെക്കുറിച്ചും ചൊവ്വയിലെ ഈ കണ്ടെത്തലുകൾ ഓര്‍മ്മപ്പെടുത്തുകയും തുടര്‍ന്ന് ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളുമായി ഇവയെ താരതമ്യപ്പെടുത്തുകയും ചെയ്യാമെന്നും പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നുണ്ട്.