തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ
- Published by:Joys Joy
- news18india
Last Updated:
പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
കണ്ണൂർ: തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
തുടർന്ന് ധർമ്മടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭർത്താവും പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഹോദരി ഭർത്താവിനെ കതിരൂർ പൊലീസും അറസ്റ്റ് ചെയ്തു.
Location :
First Published :
June 29, 2021 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ