TRENDING:

അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്

Last Updated:

അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ അഹമ്മദ് അൽ-ദർബി ഉൾപ്പെടെയുള്ള വിവാദ വ്യക്തികളുടെ അഭിഭാഷകനായിരുന്നു മംദാനിയുടെ പുതിയ നിയമോപദേഷ്ടാവ്

advertisement
News18
News18
advertisement

ന്യൂയോർക്ക് മേയർ സൊഹ്‌റാമംദാനിയുടെ നിയമോപദേഷ്ടാവായി അൽ-ഖ്വയ്ദയുടെ അഭിഭാഷകനെ തിരഞ്ഞെടുത്തത് വിവാദത്തിൽ. സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) നിയമ പ്രൊഫസറും അഭിഭാഷകനുമായ റാംസി കാസെമിനെയാണ് തന്റെ ഉന്നത നിയമ ഉപദേഷ്ടാവായി മംദാനി തിരഞ്ഞെടുത്തുത്. സിറിയയിൽ ജനിച്ച അക്കാദമിക് വിദഗ്ദ്ധനായ കാസെം, മുമ്പ് ബൈഡഭരണകൂടത്തിഇമിഗ്രേഷൻ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ അഹമ്മദ് അൽ-ദർബി ഉൾപ്പെടെയുള്ള വിവാദ വ്യക്തികളുടെ അഭിഭാഷകനായി അദ്ദേഹം കോടതിയിൽ ഹാജരായിട്ടുണ്ട്.

advertisement

2002-ൽ യെമൻ തീരത്ത് ഒരു ഫ്രഞ്ച് എണ്ണ ടാങ്കർ ബോംബ് വച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ്  അഹമ്മദ് അൽ-ദർബി. 2025-ൽ, കാസെം ഇസ്രായേൽ വിരുദ്ധ പ്രവർത്തകനായ മഹ്മൂദ് ഖലീലിന്റെയും കോടതിയിപ്രതിനിധീകരിച്ചു.ഗാസയിയുഎസ് സഖ്യകക്ഷിയായ ഇസ്രായേലിന്റെ യുദ്ധത്തിനെതിരെ കൊളംബിയ സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ നേതാവായിരുന്നു റാംസി . ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അദ്ദേഹത്തെ ദേശീയ സുരക്ഷാ ഭീഷണിയായി മുദ്രകുത്തിയിരുന്നു.

advertisement

പുതു യുഗത്തിലേക്ക് സ്വാഗതം എന്നാണ് പുതിയ പദവിയിലേക്ക് റാംസിയെ തിരഞ്ഞെടുത്തുകൊണ്ട് മംദാനി എക്സിൽ കുറിച്ചത്. നമ്മുടെ നിയമവ്യവസ്ഥ ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിനുള്ള റാംസിയുടെ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അനുഭവസമ്പത്തുമാണ് റാംസിയെ നിയമോപദേഷ്ടാവായി തിരഞ്ഞെടുക്കാനുള്ള കാരണമെന്നും മംദാനി കുട്ടിച്ചേർത്തു.

തന്റെ സ്വന്തം വീട് എന്ന് കരുതുന്ന ന്യൂയോർക്ക് നഗരത്തെ സേവിക്കാനുള്ള അവസരമായി പുതിയ പദവിയെകാണുന്നു എന്ന് റാംസി കാസെം പ്രതികരിച്ചു."ഞാവളർന്നത് യുദ്ധത്താതകർന്ന മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിലും, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലുമാണ്, ന്യൂയോർക്ക് നഗരം യഥാർത്ഥത്തിഎന്റെ ആദ്യത്തെ സ്ഥിരതയുള്ള ഭവനമായിരുന്നു," കാസെം പറഞ്ഞു. "ആ കടം വീട്ടാനുള്ള ഒരു അവസരമാണിത്. ഞാൻ ഈ രാജ്യത്ത് വന്നതുമുതൽ, ഞാകുടിയേറിയതുമുതൽ ആ കടം വീട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

റാംസി കാസെമിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുറമേ, അദ്ദേഹത്തിന്റെ മുൻകാല രചനകളും ക്യാമ്പസ് ആക്ടിവിസവും പുറത്തുവന്നിട്ടുണ്ട്.1999-ൽ കൊളംബിയ സ്‌പെക്ടേറ്ററിന്  അദ്ദേഹം എഴുതിയ ഒരു കത്തിൽ, ക്യാമ്പസ് മെനുവിലെ "ഇസ്രായേലി റാപ്പ്" (Israeli wrap) എന്ന വിഭവത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത്തരമൊരു പേര് അറബികളെയും മുസ്ലിങ്ങളെയും അപമാനിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുപോലെ തന്നെ ഇതേ പ്രസിദ്ധീകരണത്തി2000-ൽ എഴുതിയ ഒരു അഭിപ്രായക്കുറിപ്പിൽ, വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിലെ ജൂത കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകാഇസ്രായേലിന് അധികാരമില്ലെന്നും കാസിം വാദിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
Open in App
Home
Video
Impact Shorts
Web Stories