TRENDING:

'കുടുംബത്തിന്റെ സുരക്ഷ മുഖ്യം'; ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി 840 കോടിയുടെ മാളികയിലേക്ക്

Last Updated:

സബ്‌സീഡിയുള്ള വീട്ടില്‍ താമസിച്ചതിന് മംദാനിക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അസ്റ്റോറിയയിലെ ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാർട്ട്മെന്റിൽ അദ്ദേഹം നിലവില്‍ രണ്ട് ലക്ഷം രൂപയാണ് വാടക നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനുവരിയില്‍ ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേറ്റെടുത്ത ശേഷം താനും ഭാര്യയും മന്‍ഹാട്ടണിലെ മേയറുടെ വസതിയിലേക്ക് താമസം മാറ്റുമെന്ന് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനി (Zohran Mamdani). കുടുംബത്തിന്റെ സുരക്ഷയും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് വേണ്ടിയുള്ള 'താങ്ങാവുന്ന ചെലവ്' അജണ്ടയില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സൊഹറാൻ മംദാനി
സൊഹറാൻ മംദാനി
advertisement

ഇത് സംബന്ധിച്ച് മംദാനി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന പങ്കുവെച്ചു. ജനുവരിയില്‍ ഗ്രേസി മാൻഷനിലേക്ക് താമസം മാറാന്‍ താനും ഭാര്യ റാമയും തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അസ്റ്റോറിയയിലെ തങ്ങളുടെ വീട് എത്രമാസം സവിശേഷമാണെന്നും അവിടുത്തെ അയല്‍പക്കം എപ്പോഴും ഉള്ളില്‍ എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങള്‍ക്ക് കുറെയേറെ കാര്യങ്ങള്‍ നഷ്ടമാകും. അവസാനമില്ലാത്ത അഡെനി ചായ, സ്പാനിഷ്, അറബിക് അതിനിടയിലുള്ള എല്ലാ ഭാഷകളിലുമുള്ള സംഭാഷണങ്ങള്‍, കടല്‍ ഭക്ഷണത്തിന്റെയും ഷവര്‍മയുടെയും സുഗന്ധങ്ങള്‍ എന്നിവ മിസ് ചെയ്യും," അദ്ദേഹം പറഞ്ഞു.

advertisement

ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് താങ്ങാവുന്ന വിലയ്ക്കും ഭവന സ്ഥിരതയ്ക്കും വേണ്ടി പ്രചാരണം നടത്തിയ 34കാരനായ മംദാനി കഴിഞ്ഞമാസം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് അദ്ദേഹം.

സബ്‌സീഡിയുള്ള വീട്ടില്‍ താമസിച്ചതിന് മംദാനിക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അസ്റ്റോറിയയിലെ ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാർട്ട്മെന്റിൽ അദ്ദേഹം നിലവില്‍ രണ്ട് ലക്ഷം രൂപയാണ് വാടക നല്‍കുന്നത്. പ്രതിവര്‍ഷം ഏകദേശം 1,27,60,000 രൂപ വരുമാനം നേടിയിട്ടും സബ്‌സീഡിയുള്ള വാടക സ്ഥിരതയുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നതിന് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മംദാനിയെ വിമര്‍ശിച്ചിരുന്നു.

advertisement

മംദാനി ഇപ്പോള്‍ താമസിക്കുന്ന 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ചൂടുകൊള്ളാനുള്ള സ്ഥലവും ചൂടുവെള്ളവും ലഭ്യമാണ്. ഇതും വാടകയിനത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ നിയമപ്രകാരം തുണി അലക്കാനും ഉണക്കാനുമുള്ള സൗകര്യം അപ്പാർട്ട്മെന്റുകളിൽ ഇല്ലെങ്കിലും ഇത് ആവശ്യമാണ്. ഈ അപ്പാര്‍ട്ട്‌മെന്റിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു ലോണ്‍ട്രി റൂം ഉണ്ട്. 1929ല്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ ഒരു ലിഫ്റ്റുമുണ്ട്. ഇത് അസ്റ്റോറിയയില്‍ വളരെ അപൂര്‍വമാണ്.

ജനുവരിയില്‍ മംദാനി കുടുംബത്തോടെ താമസം മാറ്റുന്ന ഗ്രേസി മാൻഷന്റെ വരാന്തയില്‍ നിന്നാല്‍ ഈസ്റ്റ് റിവറിന്റെ കാഴ്ചകള്‍ കാണാന്‍ കഴിയും. ഇവിടെ തണുപ്പുകാലത്ത് ചൂടുകൊള്ളുന്നതിനുള്ള വലിയ ഫയര്‍ ഏരിയ ഉണ്ട്. പാരീസിലെ പൂന്തോട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന വാള്‍പേപ്പര്‍ ഉള്ള ഒരു സിറ്റിംഗ്, ഡൈനിംഗ് റൂമും ഇവിടെയുണ്ട്. ഗ്രേസി മാൻഷനിൽ മുഴുവന്‍ സമയവും ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു ഷെഫും ഉണ്ടാകും. 840 കോടി രൂപയാണ് ഇതിന്റെ മതിപ്പുവില.

advertisement

യുവാക്കളും കുടുംബങ്ങളും കൂടുതലായി താമസിക്കാന്‍ ഇഷ്ടപ്പെടുന്ന, താങ്ങാവുന്ന വിലയില്‍ താമസസ്ഥലം ലഭ്യമാകുന്ന ഇടമാണ് അസ്റ്റോറിയ. അതേസമയം, ലോകപ്രശസ്തമായ ചില മ്യൂസിയങ്ങളും ബാറുകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവിടെ ലഭ്യമാകുന്ന കനത്ത സുരക്ഷയും എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള സൗകര്യവുമാണ് മിക്ക മേയര്‍ മാരും ഗ്രേസി മാൻഷൻ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'കുടുംബത്തിന്റെ സുരക്ഷ മുഖ്യം'; ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി 840 കോടിയുടെ മാളികയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories