സംസ്ഥാന മാധ്യമങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് വെറും 0.00003 ശതമാനം പേർ മാത്രമാണെന്നും, വിദേശത്തോ കടലിലോ ആയതിനാൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നത് 0.0037 ശതമാനം പേർക്ക് മാത്രമാണെന്നും അധികൃതർ അവകാശപ്പെടുന്നു.
ഈ വിജയത്തിന് പിന്നാലെ പ്യോങ്‌യാങ്ങിൽ പുതിയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തുന്നതിനും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുമാണ് ഈ സമ്മേളനം. കഴിഞ്ഞ മാസം നടന്ന വർക്കേഴ്സ് പാർട്ടിയുടെ ഒമ്പതാമത് കോൺഗ്രസിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
advertisement
പാര്‍ലമെന്‍റിന്‍റെ പുതിയ സമ്മേളനത്തില്‍ കിമ്മിനെ വീണ്ടും സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന്‍റെ തലവനായി നിയമിക്കും. ഇതോടെ രാജ്യത്തിന്‍റെ പരമാധികാരി സ്ഥാനം ഉറയ്ക്കും. ദക്ഷിണ കൊറിയയെ ശത്രുരാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് നിര്‍ണായക മാറ്റമാണെന്നും നയതന്ത്ര ഇടപെടലുകളിലടക്കം ഈ മാറ്റം പ്രകടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റേറ്റ് അഫയേഴ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സോഷ്യലിസ്റ്റ് ഭരണഘടനയുടെ പുനരവലോകനവും അസംബ്ലി ഔദ്യോഗികമായി ചർച്ച ചെയ്യും. ഇതോടെ കിം ജോങ് ഉന്നിന്റെ ഭരണാധികാരം കൂടുതൽ ശക്തമാക്കുന്ന നടപടികളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
