TRENDING:

കോവിഡ് കാലത്ത് നിയമം തെറ്റിച്ച് പിറന്നാൾ ആഘോഷിച്ച നോർവേ പ്രധാനമന്ത്രി പിഴയടച്ചത് 1.75 ലക്ഷം രൂപയോളം

Last Updated:

പത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടു തവണ നോർവേയുടെ പ്രധാനമന്ത്രിയായ ഇവർ കുടുംബാംഗങ്ങളായ 13 പേർക്കൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒസ്ലോ: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. കേരളത്തിലും ഇന്ത്യയിലും അതിഭീകരമാം വിധം കോവിഡ് രോഗികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, സാധാരണക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ നിർബന്ധിതരാകുമ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും കോവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തുന്നതിന് കഴിഞ്ഞദിവസങ്ങളിൽ നാം സാക്ഷിയായി. തെരഞ്ഞെടുപ്പ് പ്രചരണമെല്ലാം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
advertisement

എന്നാൽ, ഇത്തരത്തിൽ ഒരു കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിന് ഒരു പ്രധാനമന്ത്രിക്ക് തന്നെ പിഴ ഈടാക്കിയിരിക്കുകയാണ്. സംഭവം ഇവിടെയൊന്നുമല്ല, അങ്ങ് നോർവേയിൽ ആണെന്ന് മാത്രം. കോവിഡ് നിയമങ്ങൾ ലംഘിച്ച് പിറന്നാൾ പാർട്ടി നടത്തിയതിന് 1.75 ലക്ഷം രൂപയാണ് പ്രധാനമന്ത്രി എർണ സോൽബെർഗിൽ നിന്ന് പിഴ ആയി നോർവേ പൊലീസ് ഈടാക്കിയത്. കോവിഡ് 19 പ്രോട്ടോക്കോൾ ആയ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പ്രധാനമന്ത്രിക്ക് പൊലീസ് പിഴ ചുമത്തിയത്. തന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി കുടുംബത്തിന്റെ ഒരു ഒത്തുചേരൽ നടത്തിയിരുന്നു. ഇതിനാണ് പൊലീസ് പിഴ ഈടാക്കിയത്.

advertisement

COVID 19 | കോവിഡ് വ്യാപനം രൂക്ഷം; എറണാകുളം കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

20,000 നോർവീജിയൻ ക്രൗൺസ് അതായത് ഏകദേശം 1.75 ലക്ഷം രൂപ പിഴയായി ഈടാക്കി. പൊലീസ് തലവൻ ഒലേ സാവേറഡ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.

പത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടു തവണ നോർവേയുടെ പ്രധാനമന്ത്രിയായ ഇവർ കുടുംബാംഗങ്ങളായ 13 പേർക്കൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതിന് പിന്നീട് അവർ മാപ്പപേക്ഷ നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി അവസാനം ഒരു റിസോർട്ടിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം.

advertisement

റാസ്പുടിൻ ഡാൻസ് കൊള്ളാമെന്ന് സത്യദീപം; ജാനകിക്കും നവീനും പിന്തുണയുമായി സീറോ മലബാർ സഭ

ഇത്തരം മിക്ക കേസുകളിലും പൊലീസ് പിഴ ഈടാക്കുമായിരുന്നില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി മുൻപന്തിയിലാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി. 'നിയമം എല്ലാവർക്കും ഒരു പോലെയാണ്, നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണ്' - പിഴ ഈടാക്കിയതിനെ ന്യായീകരിച്ച് സാവേറദ് പറഞ്ഞു.

'പദവികൾക്ക് വേണ്ടി നിലപാട് മാറ്റില്ല; ഡിസിസി അധ്യക്ഷ ചുമതലയിൽ നിന്നും ഇത്ര വേഗം മാറ്റുമെന്ന് പ്രതീക്ഷിച്ചില്ല' - ആര്യാടൻ ഷൗക്കത്ത്

advertisement

കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട നിരവധി നിയന്ത്രണങ്ങൾ ജൂൺ അവസാനത്തോടെ ക്രമേണ ഒഴിവാക്കുമെന്ന് നോർവേ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത എത്തിയത്. അതേസമയം, രാജ്യത്ത് കോവിഡ് അണുബാധ നിരക്ക് കുറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞവർഷം ആദ്യം കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ യൂറോപ്പിൽ ഏറ്റവും കുറവ് കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് നോർവേയിലാണ്. പക്ഷേ, കൊറോണ വൈറസിന്റെ വ്യത്യസ്ത രൂപങ്ങൾ വ്യാപിച്ചതോടെ മാർച്ചോടെ ആശുപത്രിയിലെ പ്രവേശന നിരക്ക് വർദ്ധിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നോർവേയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് നാല് ഘട്ട പദ്ധതിയാണ് സോൽബെർഗ് അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ ഇതിലെ മൂന്നു ഘട്ടവും പൂർത്തിയാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, നാലാംഘട്ടം എത്രത്തോളം നീണ്ടു നിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ് കാലത്ത് നിയമം തെറ്റിച്ച് പിറന്നാൾ ആഘോഷിച്ച നോർവേ പ്രധാനമന്ത്രി പിഴയടച്ചത് 1.75 ലക്ഷം രൂപയോളം
Open in App
Home
Video
Impact Shorts
Web Stories