ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാഅത്തുദ്ദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ എല്ലാ സ്വത്തുവകകളും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപഠന കേന്ദ്രങ്ങളും ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുൽവാമ ആക്രമണം; മസൂദ് അസറിന്റെ സഹോദരൻ ഉൾപ്പെടെ 44 പേർ അറസ്റ്റിൽ
പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ ഭീകരസംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഹാഫിസ് സയീദിന്‍റെ സംഘടനകൾ നിരീക്ഷണത്തിലാണെന്നായിരുന്നു ഇതുവരെ പാക് സർക്കാർ പറഞ്ഞിരുന്നത്. പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷ്-ഇ-മൊഹമ്മദ് ഉൾപ്പടെ ചില ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തതായി കഴിഞ്ഞ ദിവസം പാകിസ്ഥാൻ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് ജമാഅത്തുദ്ദവയ്ക്കെതിരെയും നടപടിയെടുത്തെന്ന വാർത്ത പുറത്തുവരുന്നത്.
advertisement
166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജമാഅത്ത് ഉദ്ദവയുടെ ഭാഗമായ ലഷ്‌ക്കര്‍ ഇ തോയ്ബയായിരുന്നു. വീട്ടുതടങ്കിലായിരുന്ന സയീദിനെ രണ്ടു വര്‍ഷം മുമ്പാണ് പാക് ഭരണകൂടം മോചിപ്പിച്ചത്.
