പുൽവാമ ആക്രമണം; മസൂദ് അസറിന്റെ സഹോദരൻ ഉൾപ്പെടെ 44 പേർ അറസ്റ്റിൽ

Last Updated:

നിരോധിത സംഘടനകളിൽ അംഗങ്ങളായ 44 പേരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ മുഫ്തി അബ്ദുർ റൗഫും മറ്റൊരു നേതാവ് ഹമ്മദ് അസറും ഉൾപ്പെടുന്നതായി പാക് ആഭ്യന്തര മന്ത്രി ഷഹരാർ ഖാൻ അഫ്രീദി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ന്യൂഡൽഹി: ജെയ്ഷ് മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുർ റൗഫ് അറസ്റ്റിൽ. നിരോധിത സംഘടനകളിൽ അംഗങ്ങളായ 44 പേരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ മുഫ്തി അബ്ദുർ റൗഫും മറ്റൊരു നേതാവ് ഹമ്മദ് അസറും ഉൾപ്പെടുന്നതായി പാക് ആഭ്യന്തര മന്ത്രി ഷഹരാർ ഖാൻ അഫ്രീദി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാനും അവയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനും ആഗോളതലത്തിൽ പാകിസ്ഥാനു മേൽ സമ്മർദം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ റിപ്പോർട്ടിൽ മുഫ്തി അബ്ദുർ റൗഫ്, ഹമ്മദ് അസർ എന്നിവരുടെ പേരും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള സമ്മർദം മൂലമല്ല അറസ്റ്റെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് പാകിസ്ഥാന്റെ നടപടി. ഫെബ്രുവരി 26നായിരുന്നു ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
advertisement
നിരോധിച്ച എല്ലാ സംഘടനകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ നിരോധിത സംഘടനകളുടെയും സ്വത്ത് കണ്ടുകെട്ടിയെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പുൽവാമ ആക്രമണം; മസൂദ് അസറിന്റെ സഹോദരൻ ഉൾപ്പെടെ 44 പേർ അറസ്റ്റിൽ
Next Article
advertisement
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
  • വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി

  • മാധ്യമങ്ങളിൽ വന്ന താൻ ഇടപെട്ടെന്ന വാർത്തകൾ തെറ്റാണെന്നും തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പറഞ്ഞു

  • മേയർ സ്ഥാനാർത്ഥി ചർച്ചകളിൽ ആരെയും നിർദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement