TRENDING:

'ജനസംഖ്യ കുറയ്ക്കാൻ രാത്രി എട്ടു മണിയ്ക്ക് കട അടയ്ക്കണം'; പാകിസ്ഥാൻ മന്ത്രിയുടെ കണ്ടെത്തൽ

Last Updated:

ഇസ്ലാമാബാദില്‍ വെച്ച് നടത്തിയ പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ വിചിത്ര വാദം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് നടത്തിയ പരാർമശം ഇന്റർനെറ്റിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ വെച്ച് നടത്തിയ പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ വിചിത്ര വാദം.
advertisement

എട്ട് മണിയ്ക്ക് കടകമ്പോളങ്ങള്‍ അടയ്ക്കുന്ന പ്രദേശങ്ങളില്‍ ജനന നിരക്ക് കുറവാണെന്നാണ് മന്ത്രി പറഞ്ഞത്. തുടര്‍ന്ന് ഈ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

‘പുതിയ റിസര്‍ച്ച്. എട്ട് മണിയ്ക്ക് ശേഷം കുട്ടികളെയുണ്ടാക്കാനാകില്ല. രാത്രി എട്ട് മണിയ്ക്ക് കടകമ്പോളങ്ങള്‍ അടയ്ക്കുന്ന രാജ്യങ്ങളില്‍ ജനസംഖ്യ വർദ്ധനവ് ഉണ്ടാകില്ല എന്നാണ് പാക് പ്രതിരോധമന്ത്രി പറയുന്നത്’ ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

Also Read-ഇമിഗ്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക; എച്ച്-1 ബി വിസക്കാർക്കും ബാധകം

അതേസമയം രാജ്യത്തിന്റെ ഊര്‍ജസംരക്ഷണ പദ്ധതികളെപ്പറ്റിയും മന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി വിവാഹമണ്ഡപങ്ങള്‍ രാത്രി പത്ത് മണിയ്ക്കും മാര്‍ക്കറ്റ് രാത്രി 8.30യ്ക്കും അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 60 ബില്യണ്‍ രൂപ ലാഭിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

ഒപ്പം ഈ വര്‍ഷം അവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇന്ധനക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

advertisement

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയർന്നിരുന്നു. സ്ത്രീകള്‍ ഇന്നും വിദ്യാഭ്യാസമില്ലാത്തവരായി തുടരുകയാണെന്നും പുരുഷന്‍മാര്‍ മുന്‍കൈയെടുക്കാതിരുന്നാൽ ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിതീഷിന്റെ പ്രസ്താവന.

എന്നാൽ ബീഹാർ മുഖ്യമന്ത്രിക്ക് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആഞ്ഞടിച്ചു. ‘സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ജനസംഖ്യാ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു. ജനസംഖ്യാ നിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മാർഗങ്ങൾ അവർ സ്വീകരിക്കുമായിരുന്നു. പുരുഷന്‍മാര്‍ക്ക് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം അറിയില്ല. സ്ത്രീകളാണ് അതിന് മുന്‍കൈയെടുക്കേണ്ടത്,’ എന്നിങ്ങനെയായിരുന്നു നിതീഷിന്റെ വിവാദ പരാമർശം.

advertisement

Also Read-ജമ്പ്സ്യൂട്ടിനൊപ്പം ഹിജാബും; യൂണിഫോമില്‍ നൂതനമായ ചുവടുവയ്പ്പുമായി ബ്രിട്ടീഷ് എയർവേയ്സ്

ലിംഗ വിവേചനം നിറഞ്ഞതാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. ആര്‍ജെഡിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം ഇത്തരം വിഡ്ഢിത്തവും ലൈംഗികതയും നിറഞ്ഞ പരാമർശങ്ങൾ നടത്തുന്നതെന്ന് ഈ വിഷയത്തിൽ ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ്. അദ്ദേഹം തന്റെ നാവ് നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നു. ആര്‍ജെഡിയുടെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയാണെന്നാണ് ആര്‍ജെഡി നേതൃത്വത്തിന്റെ മറുപടി. ജനസംഖ്യ നിയന്ത്രണം സാധ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനിവാര്യമാണ് എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും അര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
'ജനസംഖ്യ കുറയ്ക്കാൻ രാത്രി എട്ടു മണിയ്ക്ക് കട അടയ്ക്കണം'; പാകിസ്ഥാൻ മന്ത്രിയുടെ കണ്ടെത്തൽ
Open in App
Home
Video
Impact Shorts
Web Stories