ചരിത്രത്തിലാദ്യമായി ക്യാബിൻ ക്രൂവിന്റെ യൂണിഫോമിന്റെ മാറ്റംവരുത്തി ബ്രിട്ടീഷ് എയർവെയ്സ്. പുതിയ യൂണിഫോമിൽ ഹിജാബും ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹിജാബ് അണിയേണ്ടവർക്ക് അതാവാമെന്ന് വാർത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങിന്റെ അഞ്ച് വർഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അതാവാം.
പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. കോവിഡ് വ്യാപനത്തെ തുടർന്ന് യൂണിഫോം അവതരിപ്പിക്കാൻ രണ്ടു വർഷം വൈകി. ഞങ്ങളുടെ ജീവനക്കാർ അവരുടെ യൂണിഫോം അഭിമാനത്തോടെ ധരിക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ചെയർമാനും സിഇഒയുമായ സീൻ ഡോയ്ൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.