TRENDING:

പൊലീസ് റെയ്ഡിനെക്കുറിച്ച് മയക്കുമരുന്ന് ഡീലറായ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി: ബ്രസീലിൽ തത്ത അറസ്റ്റിൽ

Last Updated:

കുറ്റവാളികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇവരുടെ വീട്ടിലെ തത്ത ബഹളം കൂട്ടി പൊലീസ് വന്ന വിവരം ഉടമകളെ അറിയിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊലീസ് റെയ്ഡിനെത്തിയെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയ തത്ത അറസ്റ്റിൽ. ബ്രസീലിലെ പിയാവിയിലാണ് സംഭവം. കൊക്കെയ്ൻ ഡീലർമാരായ രണ്ട് പേരുടെ വീട്ടിൽ റെയ്ഡിനെത്തിയതായിരുന്നു പൊലീസ്. കുറ്റവാളികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇവരുടെ വീട്ടിലെ തത്ത ബഹളം കൂട്ടി പൊലീസ് വന്ന വിവരം ഉടമകളെ അറിയിക്കുകയായിരുന്നു. പൊലീസ് എന്ന് വിളിച്ച് പറഞ്ഞു തന്നെയായിരുന്നു തത്ത ഉടമകൾക്ക് സൂചന നൽകിയത്.
advertisement

Also Read-മുപ്പത്തിയൊമ്പത് വയസിനിടെ 38 കുട്ടികൾ: ഭർത്താവ് ഉപേക്ഷിച്ച യുവതി മക്കളെ പോറ്റാൻ കഷ്ടപ്പെടുന്നു

തത്തയ്ക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ടാകുമെന്നാണ് അന്വേഷണത്തിനായെത്തിയ ഉദ്യോഗസ്ഥൻ അറിയിച്ചത്. പൊലീസ് അടുത്തെത്താൻ തുടങ്ങിയതും തത്ത ബഹളം വക്കാൻ തുടങ്ങി. എന്നാൽ തത്തയുടെ ശ്രമം ഫലം കണ്ടില്ല. തത്തയുടെ ഉടമകളായ പെൺകുട്ടി ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ ബഹളം വച്ച് ഉടമകൾക്ക് സൂചന നൽകിയ തത്ത അറസ്റ്റ് ചെയ്ത് പോയത് മുതൽ നിശബ്ദത പാലിച്ചത് എല്ലാവരെയും അമ്പരപ്പിച്ചത്. ഉടമകൾക്ക് തത്ത സൂചന നൽകിയെങ്കിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതെന്താണെന്നാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട തത്തയെ പിന്നീട് അവിടുത്തെ ഒരു കാഴ്ചബംഗ്ലാവിലേക്ക് അയച്ചുവെന്നാണ് റിപ്പോർട്ടുകൾ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
പൊലീസ് റെയ്ഡിനെക്കുറിച്ച് മയക്കുമരുന്ന് ഡീലറായ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി: ബ്രസീലിൽ തത്ത അറസ്റ്റിൽ