മുപ്പത്തിയൊമ്പത് വയസിനിടെ 38 കുട്ടികൾ: ഭർത്താവ് ഉപേക്ഷിച്ച യുവതി മക്കളെ പോറ്റാൻ കഷ്ടപ്പെടുന്നു

Last Updated:

ആദ്യ പ്രസവത്തിന് ശേഷം തന്നെ ഇവരുടെ ഗർഭപാത്രം അസാധാരണമാം വിധം വലുതാണെന്നും അതുകൊണ്ട് തന്നെ ജനനനിയന്ത്രണ മാര്‍ഗങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍മാർ അറിയിച്ചിരുന്നു

കസാവോ : 12-ാം വയസിലാണ് മറിയം നബാതൻസി തന്റെ ആദ്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതിനു ശേഷം 39 വയസിനിടെ പതിന‍ഞ്ച് പ്രസവങ്ങൾ. ഇരട്ടകളും ട്രിപ്ലെറ്റ്സ് (ഒറ്റ പ്രസവത്തിൽ 3 കുട്ടികൾ), ക്വാഡ്രുപ്ലെറ്റ്സ് ( ഒറ്റ പ്രസവത്തില്‍ 4 കുട്ടികള്‍) ഒക്കെയായി 38 കുട്ടികൾ. ഇതിനിടെ പ്രസവത്തിൽ തന്നെ ആറ് കുട്ടികൾ മരിച്ചിട്ടുമുണ്ട്.
മൂന്നു വർഷത്തിന് മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലായി. ഉഗാണ്ടയിലെ കംപലയിൽ നിന്ന് 50 കിലോമീറ്റർ അകെല കാപ്പിത്തോട്ടങ്ങൾക്ക് നടുവിലെ ഗ്രാമത്തിൽ ഒരു ഗ്രാമത്തിൽ തകർന്ന് തകർന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്.
ആദ്യ പ്രസവത്തിന് ശേഷം തന്നെ ഇവരുടെ ഗർഭപാത്രം അസാധാരണമാം വിധം വലുതാണെന്നും അതുകൊണ്ട് തന്നെ ജനനനിയന്ത്രണ മാര്‍ഗങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍മാർ അറിയിച്ചിരുന്നു. പൊതുവെ ജനനനിരക്ക് കൂടുതലായ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നാണ് ഉഗാണ്ട. എന്നിട്ടു കൂടി മറിയത്തിന്റെ വലിയ കുടുംബം ഇവരെ കൂട്ടത്തിൽ നിന്ന് വേറിട്ട് നിർത്തി.
advertisement
രണ്ടരവർഷങ്ങൾക്ക് മുൻപായിരുന്നു മറിയത്തിന്റെ അവസാന പ്രസവം. വളരെയെറേ ആരോഗ്യ പ്രശ്നങ്ങളുണ്ടായ ഈ പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളിലൊരാൾ ചാപിള്ളയായിരുന്നു. പിന്നാലെയാണ് ഭർത്താവും ഉപേക്ഷിച്ച് പോയത്.
'കണ്ണീരിലാണ് ഞാൻ വളർന്നത്, ഭർത്താവിനെ കാരണം വളരെയേറെ കഷ്ടപ്പാടുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോയത്.. എന്റെ എല്ലാ സമയവും കുട്ടികളെ നോക്കിയും പണത്തിനായി ജോലിയെടുത്തുമാണ് കടന്നു പോയതെന്നാണ് മറിയം പറയുന്നത്. കേശാലങ്കാരം, ആക്രി കച്ചവടം, ആയുര്‍വേദ മരുന്ന് കച്ചവടം, പ്രാദേശിക മദ്യവിൽപ്പന തുടങ്ങി പണത്തിനായി ഇവർ നിരവധി ജോലികളാണ് ചെയ്തത്. കഷ്ടപ്പെട്ട സമ്പാദിക്കുന്ന പണം മുഴുവൻ ആഹാരത്തിനും വസ്ത്രത്തിനും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമായാണ് ചിലവഴിക്കുന്നത്.
advertisement
വീടിന്റെ ചുമരുകളിൽ മറിയത്തിന്റെ കഷ്ടപ്പാടുകളുടെ പ്രതിഫലം എന്ന പോലെ അവരുടെ കുട്ടികള്‍ കഴുത്തിൽ സ്വർണ്ണ മെഡലുമായി ഗ്രാഡ്വേഷൻ നേടുന്ന ചിത്രങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. 'അമ്മയ്ക്ക് ജോലിഭാരം വളരെ കൂടുതലാണ്.. ഭക്ഷണം ഉണ്ടാക്കാനും അലക്കാനുമൊക്കെ ഞങ്ങളെക്കൊണ്ട് ആകുന്ന പോലെ അമ്മയെ സഹായിക്കാറുണ്ടെങ്കിലും കുടുംബത്തിന്റെ ഭാരം മുഴുവൻ അമ്മയുടെ ചുമലിലാണ്.. ചിലപ്പോൾ അതോർത്ത് സങ്കടം തോന്നാറുണ്ട്.. മറിയത്തിന്റെ മൂത്ത കുട്ടി 23 കാരനായ ഇവാൻ കിബുക പറയുന്നു. പണമില്ലാത്തതിനാൽ പകുതി വഴിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഇവാൻ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
മുപ്പത്തിയൊമ്പത് വയസിനിടെ 38 കുട്ടികൾ: ഭർത്താവ് ഉപേക്ഷിച്ച യുവതി മക്കളെ പോറ്റാൻ കഷ്ടപ്പെടുന്നു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement