ബഹിരാകാശ യാത്രയുടെ വാർഷികം രാജ്യത്തിന്റെ അഭിമാന ദിവസമാണ് എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്തി പെസ്ക്കോവ് പറഞ്ഞു. യൂറി ഗഗാറിനെയും വഹിച്ചുള്ള ബഹിരാകാശ വാഹനം ഇറങ്ങിയ ഈഗിൾസിലേക്കുള്ള യാത്രയിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ. റഷ്യയുടെ ദക്ഷിണ മേഖലയിൽ വോൾഗ നദിയുടെ തീരത്താണ് ഈഗിൾസ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ തന്നെ വിസ്മയിപ്പിച്ച ഗഗാറിൻ്റെ യാത്രയുടെ സ്മാരകം ഈഗിൾസിലാണ് ഉള്ളത്.
108 മിനിട്ടാണ് ഗഗാറിൻ സഞ്ചരിച്ച വാഹനം ഭൂമിയെ ഒരു തവണ ചുറ്റാനായി എടുത്തത്. ബഹിരാകാശത്ത് ആദ്യമായി എത്തിയ മനുഷ്യൻ എന്ന നേട്ടം സ്വന്തമാക്കിയ യൂറി ഗഗാറിൽ റഷ്യയുടെ ദേശീയ ഹീറോ ആയി മാറി. ഗഗാറിന്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ച് എല്ലാ വർഷവും ഏപ്രിൽ 12 ന് ബഹിരാകാശ ദിനം ആയി റഷ്യ ആചരിക്കാറുണ്ട്.
advertisement
യൂറി ഗഗാറിനുമായി ബന്ധപ്പെട്ടുള്ള മ്യൂസിയം അടുത്ത ദിവസം തന്നെ റഷ്യയിൽ തുറക്കുന്നുണ്ട്. സഞ്ചരിച്ച ബഹിരാകാശം വാഹനാമായ വൊസ്ടോക്ക്. ഗഗാറിന്റെ വിവിധ ഫോട്ടോകൾ, രേഖകൾ, ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ എല്ലാം മ്യൂസിയം സന്ദർശിക്കുന്നവർക്ക് കാണാനാകും.
Also Read- World Meteorological Day | ലോക കാലാവസ്ഥ ദിനം 2021: ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
“ലോകത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ പേരായിരിക്കും ഒരു പക്ഷേ യൂറി ഗഗാറിൽ എന്നത്. നാല് വയസുള്ള കുട്ടിക്ക് മുതൽ 80 വയസിന് മുകളിൽ ഉള്ളവർക്ക് വരെ അദ്ദേഹത്തെ അറിയാം. ബഹിരാകാശ സഞ്ചാരം എന്ന ഗഗാറിൻ്റെ ഈ സാഹസിക കൃത്യം റഷ്യൻ ജനതയെ ഒരുമിപ്പിച്ച് നിർത്താൻ സഹായിച്ചിട്ടുണ്ട്” ചരിത്ര കാരനും മ്യൂസിയം റിസേർച്ച് ഡയറക്ടറുമായ വയാചെൽസേവ് കിൽമിന്റെറോവ് പറഞ്ഞു.
റഷ്യയെ സംബന്ധിച്ചിടത്തോളം ഗഗാറിൽ സഞ്ചരിച്ച ബഹീരാകാശ വാഹനം ദേശീയ അഭിമാനത്തിന്റെയും ബഹിരാകാശ മേഖലയിലെ റഷ്യൻ അപ്രമാദിത്വത്തിന്റെയും പ്രതീകമാണ്. ഗഗാറിൻ ബഹീരാകാശ യാത്ര നടത്തുന്നതിന് നാല് വർഷം മുമ്പ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് സ്പുടനിക്ക് എന്ന സാറ്റ് ലൈറ്റ് അയച്ചും റഷ്യ ലോകത്തെ ഞെട്ടിച്ചിരുന്നു.
60 വർഷങ്ങൾക്ക് ഇപ്പുറം ബഹിരാകാശ നിലയത്തിലേക്ക് റഷ്യ നിരന്തരം ആളുകളെ അയക്കുന്നു. ഗഗാറിന്റെ ബഹിരാകാശ യാത്രയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച മൂന്ന് പേരുമായി സോയുസ് സപൈസ് ക്രാഫ്റ്റ് ബഹിരാകാശത്തിലേക്ക് യാത്ര തിരിച്ചിരുന്നു.
ബഹിരാകാശ മേഖലയിൽ റഷ്യ വെല്ലുവിളി നേരിടുന്ന സമയത്തു കൂടിയാണ് വാർഷികം കടന്നു വരുന്നത്. അഴിമതി ആരോപണങ്ങളും, അപകട സാധ്യത കണ്ട് മനുഷ്യരെയും വഹിച്ചുള്ള മിഷൻ 2018 ൽ ഒഴിവാക്കിയതും ഇവയിൽ ചിലതാണ്. കാലങ്ങളായുള്ള റഷ്യയുടെ സോയുസ് റോക്കറ്റ് പുതിയ കാലത്തും പ്രാധാന്യമുള്ളതാണെങ്കിലും പുതുതായി മേഖലയിലേക്ക് കടന്നു വന്ന മറ്റുള്ളവരുടേതിന് സമാനമായ നൂതന വിദ്യകൾ കൊണ്ടു വരുന്നതിൽ വെല്ലുവിളി നേരിടുന്നുണ്ട്.
ആളുകളെ ബഹിരാകശത്തിലേക്ക് എത്തിക്കുന്ന വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കുക എന്നത് റഷ്യയുടെ കുത്തകയായിരുന്നു. എലോൺ മസ്ക്കിൻ്റെ സപൈസ് എക്സ് നിർമ്മിച്ച വാഹനത്തിൽ നാസ ബഹിരാകാശ സഞ്ചാരികളുമായി വിജയകരമായി യാത്ര നടത്തിയതോടെയാണ് ഈ കുത്തക തകർക്കപ്പെട്ടത്.
Tags: Yuri Gagarin, Russia, Space flight, Space, യൂറി ഗഗാറിൻ, ബഹിരാകാശ യാത്ര,ബഹിരാകാശം, റഷ്യ