സൗദി ഗസറ്റിലെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 21 വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്തര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഈദ് അവധിയ്ക്ക് ശേഷം ഏപ്രില്‍ 26ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ പുനരാരംഭിക്കുമെന്നും സൗദി ഭരണകൂടം അറിയിച്ചു. 2022 ആഗസ്റ്റില്‍ ഇസ്ലാമിക് കലണ്ടര്‍ പ്രകാരം ആരംഭിച്ച 1444 എഎച്ച് അക്കാദമിക വര്‍ഷത്തിന്റെ അധ്യയന വര്‍ഷം ജൂണ്‍ 22ന് അവസാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also read-കാൻസറിന് കാരണമായ ടാൽകം പൗഡർ: 73000 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജോൺസൺ ആൻഡ് ജോൺസൺ
advertisement
ബഹ്‌റൈന്‍. ഒമാന്‍, ഖത്തര്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, എന്നിവയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും ഏപ്രില്‍ 21 മുതല്‍ 23 വരെയാണ് ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം അവധി ആരംഭിക്കുന്നതോട വിമാന യാത്രകളുടെ എണ്ണം ഇരട്ടിച്ചേക്കാമെന്നാണ് കരുതുന്നത്. വിമാന യാത്ര നിരക്കുകളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിളിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ വളരെ വേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ഏറെ ആഘോഷത്തോടെയും പ്രാര്‍ഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉല്‍ ഫിത്തര്‍. ശവ്വാല്‍ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാള്‍ കൂടിയാണിത്. റമസാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉല്‍ ഫിത്തര്‍. ഒരു മാസത്തെ നോമ്പിലൂടെയും വ്രതാനുഷ്ഠാനങ്ങളിലൂടെയും ആരോഗ്യവും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്തതിന് അല്ലാഹുവിന് നന്ദി പറയുന്ന ദിവസമാണ് ഇത്.
ഈദ് ഉല്‍ ഫിത്തര്‍ എന്നാല്‍ ‘നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അര്‍ത്ഥം. ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് പെരുന്നാള്‍ ദിവസം തീരുമാനിക്കപ്പെടുന്നത്. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചുമൊക്കെയാണ് വിശ്വാസികള്‍ ഈദ് ആഘോഷമാക്കുന്നത്.
വിശുദ്ധ റംസാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ ദര്‍ശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമസാനിലുടനീളം, രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള നോമ്പിന്റെ അവസാനത്തെയും ശവ്വാല്‍ മാസത്തിന്റെ തുടക്കത്തെയും ഈദുല്‍ ഫിത്തര്‍ സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്‍കിയതിന് അല്ലാഹുവിന് വിശ്വാസികള്‍ നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.