ബ്രിട്ടനിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നത് ബ്രിട്ടീഷ്-പാകിസ്ഥാനി പൗരന്മാർ; തുറന്നടിച്ച് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
നിരവധി കുറ്റവാളികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുണ്ട്, ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുവെല്ല പറഞ്ഞു
ലണ്ടന്‍: ബ്രിട്ടണില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ബ്രിട്ടീഷ്-പാകിസ്ഥാനികളാണെന്ന് തുറന്നടിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രോവര്‍മാന്‍. പ്രശ്‌ന പരിഹാരത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് സുവെല്ലയുടെ ഈ പരാമര്‍ശം. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ബ്രിട്ടീഷ്-പാകിസ്ഥാനി വംശജരാണെന്നായിരുന്നു സുവെല്ലയുടെ പരാമര്‍ശം.
”ദുർബലരായ ഇംഗ്ലീഷ് വംശജരായ പെണ്‍കുട്ടികളെയും വെല്ലുവിളിയാര്‍ന്ന സാഹചര്യത്തിലുള്ള പെണ്‍കുട്ടികളെയും ബ്രിട്ടീഷ്-പാകിസ്ഥാനിപൗരന്മാർമയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്,’ സുവെല്ല പറഞ്ഞു. നിരവധി കുറ്റവാളികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുവെല്ല പറഞ്ഞു.
ബ്രിട്ടീഷ്-പാകിസ്ഥാനികളെ വിമര്‍ശിച്ചാല്‍ വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിക്കുമെന്ന ഭയത്തിലാണ് പലരും ഇത്തരം കുറ്റകൃത്യങ്ങളോട് കണ്ണടയ്ക്കുന്നത്. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാനാണ് നോക്കുന്നതെന്നും സുവെല്ല പറഞ്ഞു.
advertisement
”ചില വംശീയ ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മൂല്യങ്ങളുമായി ഒരിക്കലും ഒത്തു പോകാത്തവരാണ് ബ്രിട്ടീഷ്-പാകിസ്ഥാനി വംശജര്‍. സ്ത്രീകളെപ്പറ്റി വളരെ മോശം കാഴ്ചപ്പാടാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്,’ സുവെല്ല ബ്രേവര്‍മാന്‍ പറഞ്ഞു. അതേസമയം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തന്നെയാണ് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും അഭിപ്രായം. അതിനായി പ്രത്യേകം ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
അതേസമയം സുവെല്ലയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. തെറ്റായ ചിത്രമാണ് സുവെല്ല ബ്രോവര്‍മാന്‍ നല്‍കുന്നത് എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുംതാസ് സഹ്‌റ ബലോച് പറഞ്ഞു. ‘ഇത് വളരെ തെറ്റായ ചിത്രമാണ് നല്‍കുന്നത്. ബ്രിട്ടീഷ്-പാകിസ്ഥാനി വംശജരെ ലക്ഷ്യം വെയ്ക്കുന്ന പ്രസ്താവന അവരെ വ്യത്യസ്തമായ രീതിയില്‍ പരിഗണിക്കുന്നതിന് കാരണമാകും,’ മുംതാസ് സഹ്‌റ ബലോച് പറഞ്ഞു.
ചിലരുടെ ക്രിമിനല്‍ സ്വഭാവത്തെ ആ സമുദായത്തിന്റെ മൊത്തം സ്വഭാവമായി ചിത്രീകരിക്കുകയാണ് സുവെല്ല ബ്രോവര്‍മാന്‍ എന്നും ഇവര്‍ വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മുംതാസ് സഹ്‌റ ബലോച് മുന്നറിയിപ്പ് നല്‍കി. പരാമര്‍ശത്തില്‍ സുവെല്ല ബ്രോവര്‍മാന്‍ മാപ്പ് പറയണമെന്നാണ് അഭയാര്‍ത്ഥി സംഘടനയായ പോസിറ്റീവ് ആക്ഷന്‍ ഇന്‍ ഹൗസിംഗിന്റെ സിഇഒയായ റോബിന ഖുറേഷി ആവശ്യപ്പെട്ടു. ഒട്ടും സ്വീകാര്യമല്ലാത്ത ഭാഷയാണ് സുവെല്ല പ്രയോഗിച്ചതെന്നും റോബിന അഭിപ്രായപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 07, 2023 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രിട്ടനിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നത് ബ്രിട്ടീഷ്-പാകിസ്ഥാനി പൗരന്മാർ; തുറന്നടിച്ച് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ