ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള പ്രതിരോധ നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഇവരുടെ തൊഴില്‍ രൂക്ഷമായി ബാധിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
advertisement
കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടികള്‍ തങ്ങളുടെ തൊഴിലിനെ ബാധിച്ചു. വരുമാന മാർഗം നിലച്ച സാഹചര്യത്തിൽ ഈ അവസ്ഥ മറികടക്കാൻ അടിയന്തിര ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങളിൽ വരുമാനം നിലച്ച സ്വതന്ത്ര തൊഴിലാളികൾക്ക് ഫ്രാൻസ് സർക്കാർ 1500 യൂറോ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലൈംഗികത്തൊഴിലാളികളെ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇവരും സഹായം ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.