മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി

Last Updated:

രാജ്യത്തിന്റെ നിലവിലെ ആരോഗ്യസംവിധാനങ്ങൾ കണക്കിലെടുത്താൻ കൊറോണ വ്യാപനം തടയുക എന്നത് ദുഷ്കരമാണ്

ഹൈദരാബാദ്: രാജ്യവ്യാപക ലോക്ക് ഡൗണ്‍ കുറച്ചു ദിവസങ്ങൾ കൂട്ടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ‌ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭ്യര്‍ഥന.
'രാജ്യത്തിന്റെ നിലവിലെ ആരോഗ്യസംവിധാനങ്ങൾ കണക്കിലെടുത്താൻ കൊറോണ വ്യാപനം തടയുക എന്നത് ദുഷ്കരമാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ ഏപ്രില്‍ 15ന് ശേഷവും തുടരണമെന്നാണ് കരുതുന്നത്. കാരണം നമുക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കും പക്ഷെ ജീവിതം തിരികെ പിടിക്കാൻ കഴിയില്ല.. ആളുകൾക്ക് ജീവൻ നഷ്ടമായാൽ അതും തിരികെപ്പിടിക്കാൻ കഴിയില്ല' മാധ്യമങ്ങളോട് സംസാരിക്കവെ റാവു വ്യക്തമാക്കി.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
കൊറോണ വൈറസിനെതിരായി രാജ്യത്തിന്റെ ഏക ആയുധം ലോക്ക് ഡൗണാണ്. അതുകൊണ്ട് തന്നെ മറിച്ചൊരു ചിന്തയ്ക്ക് നിൽക്കാതെ ലോക്ക്ഡോൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ഞാൻ അഭ്യർഥിക്കുകയാണെന്നും തെലങ്കാന രാഷ്ട്രസമിതി നേതാവ് അറിയിച്ചു.
advertisement
ഈ വിനാശകാരിയായ വൈറസിനെ തടുത്തു നിർത്താൻ നമ്മുടെ പക്കൽ മറ്റ് ആയുധങ്ങള്‍ ഒന്നും തന്നെയില്ല.അതു കൊണ്ട് തന്നെ എല്ലാ മുഖ്യമന്ത്രിമാരുമായും രാജ്യത്തെ എല്ലാവരുമായും വീഡിയോ കോൺഫറന്‍സ് നടത്തി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement