സൈക്കിളിംഗിന്റെ ഗുണപരമായ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പെയിൻ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യം, വിനോദം, കായികം എന്നിവയ്ക്കും സൈക്ലിംഗിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് സർക്കാർ മുൻഗണന നൽകിയിരിക്കുന്നത്. സ്പെയിനിലെ ആളുകൾക്ക് അവരുടെ ദൈനംദിന ആരോഗ്യത്തിനും സ്വന്തം ക്ഷേമത്തിനുമായി സൈക്ലിംഗ് പരിശീലിക്കാൻ ഇത് സഹായകമാകും. അതിനാൽ, സൈക്കിളിംഗിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുകയാണ് സ്പെയിൻ സർക്കാർ.
advertisement
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഉള്ള പദ്ധതികൾ നൂറിലധികം പ്രവർത്തനങ്ങളെ മുന്നോട്ട് വെക്കുന്നുണ്ട്. ഉയർന്ന ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിൽ സൈക്കിൾ ടൂറിസത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനും സ്പാനിഷ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നതിന് ഒരു കേന്ദ്ര ഓഫീസ് സൃഷ്ടിക്കുമെന്നും സ്പാനിഷ് സർക്കാർ അറിയിച്ചു.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പിസി മഹലനോബിസിനെ അറിയുക
ഒന്നിലധികം തരത്തിലുള്ള ഗതാഗത സംവിധാനം ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ബൈക്ക് - റെയിൽ സംവിധാനം പരിഷ്കരിക്കാൻ തീരുമാനിച്ചു. സ്റ്റേഷനുകളിലേക്കും ബൈക്ക് പാർക്കിംഗ് സ്ഥലങ്ങളിലേക്കും സുരക്ഷിതമായി എത്തിച്ചേരുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ഏർപ്പെടുത്തിയതാണ് സർക്കാർ ചെയ്ത ആദ്യനടപടികളിൽ ഒന്ന്. ഉദാഹരണത്തിന്, പബ്ലിക് റെയിൽ കമ്പനികൾ അവരുടെ പുതിയ ട്രെയിനുകളിൽ സൈക്കിളിനായി ഒരു പ്രത്യേക ഇടം വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആയ മാഡ്രിഡ് - ചമാർട്ടൻ - ക്ലാര കാമ്പോ അമോർ സ്റ്റേഷനിൽ സുരക്ഷിതമായ സൈക്കിൾ പാർക്കിംഗിന്റെ ആദ്യ ട്രയലും നടക്കുകയുണ്ടായി.
സ്പാനിഷ് ഗവൺമെന്റ് നഗരവികസന അജണ്ടയ്‌ക്കൊപ്പം, അടുത്ത 10 വർഷത്തിനുള്ളിൽ ഗതാഗത സംവിധാനത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ആശയം ഉൾക്കൊള്ളുന്നതിനുള്ള ഒരു പദ്ധതിയും കൂടിയാണിത്. ഒപ്പം സുസ്ഥിര യാത്ര, ട്രാൻസ്പോർട്ട് ഫിനാൻസിംഗ് എന്നിവ സംബന്ധിച്ച ഭാവി നിയമത്തിന്റെ വികാസവും ഇത് പൂർത്തീകരിക്കുന്നു. സമീപവർഷങ്ങളിൽ, സ്പെയിനിൽ സൈക്കിളുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ ദൈനംദിന യാത്രയ്ക്കുള്ള യാത്രയ്ക്കായി സൈക്കിളുകൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.
ഉദാസീനമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സൈക്കിൾ പതിവായി ചവിട്ടുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന ആരോഗ്യകരമായ വ്യായാമമാണ് സൈക്ലിംഗ്. ഗതാഗതം, വിനോദം, കായികം എന്നീ ആവശ്യങ്ങൾക്കായി ലോകത്താകമാനം പ്രതിദിനം ഒരു ബില്യൺ ആളുകൾ സൈക്കിൾ ഓടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.