ഇന്റർഫേസ് /വാർത്ത /India / രാത്രി ഡ്യൂട്ടിസമയത്തെ ഇടവേളയിൽ ഒരുമിച്ചിരുന്ന് പാട്ട് പാടുന്ന ആംബുലൻസ് ഡ്രൈവർമാർ; ജനഹൃദയങ്ങൾ കീഴടക്കി വീഡിയോ

രാത്രി ഡ്യൂട്ടിസമയത്തെ ഇടവേളയിൽ ഒരുമിച്ചിരുന്ന് പാട്ട് പാടുന്ന ആംബുലൻസ് ഡ്രൈവർമാർ; ജനഹൃദയങ്ങൾ കീഴടക്കി വീഡിയോ

Image credits: mizoraminsta / Instagram.

Image credits: mizoraminsta / Instagram.

ഓൺലൈനിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സമാനമായ മറ്റൊരു വീഡിയോയിൽ. കൊറോണ വൈറസ് ബാധിച്ച രോഗികളെ പ്രചോദിപ്പിക്കുന്നതിനായി ഒരു കൂട്ടം ആശുപത്രി ജീവനക്കാർ പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും കാണാം.

  • Share this:

കോവിഡ് മഹാമാരി രാജ്യത്തെ ആരോഗ്യസംവിധാനങ്ങളിൽ വളരെ വലിയ സമ്മർദ്ദമാണ് ചെലുത്തിയിരിക്കുന്നത്. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കാര്യങ്ങൾ കൂടുതൽ വഷളായി. സ്ഥിതിഗതികൾ ഭയാനകമായിരുന്നെങ്കിലും രാജ്യത്തെ ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് ഈ ദുഷ്‌കരമായ സമയങ്ങളിൽ ആരോഗ്യമേഖലയെ പിടിച്ചു നിർത്തിയത്. വിലയേറിയ മനുഷ്യജീവൻ രക്ഷിക്കാൻ അശ്രാന്തമായി പ്രവർത്തിച്ചവരിൽ രാജ്യത്തെ ആംബുലൻസ് ഡ്രൈവർമാരുടെ പങ്കും വളരെ വലുതാണ്.

ജോലി സമയത്തെ തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന ഇടവേളകൾ ആസ്വദിക്കാനും വിശ്രമിക്കാനും ശ്രമിക്കുന്ന ആംബുലൻസ് ഡ്രൈവർമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കോവിഡ് ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന നിരവധി ആരോഗ്യപ്രവർത്തകരുടെ ഹൃദയസ്പർശിയായ വീഡിയോകൾ മുമ്പും വൈറലായിട്ടുണ്ട്. നിരാശയുടെ ഈ സമയത്ത് കോവിഡ് രോഗികൾക്കും പോലും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണിവ.

ഇപ്പോൾ, ഐസ്വാളിലെ ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ രാത്രി ഡ്യൂട്ടിയിലെ ഇടവേളയിൽ ഒരുമിച്ച് ഇരുന്ന് പാടുന്ന വീഡിയോയാണ് ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. വീഡിയോ ഓൺലൈനിൽ നിരവധി പേർ കണ്ടു കഴിഞ്ഞു.

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പിസി മഹലനോബിസിനെ അറിയുക

ഇൻസ്റ്റഗ്രാം പേജായ mizoramminstaയിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഡ്രൈവർമാർ ഒരുമിച്ച് ഒരു പാട്ട് പാടുന്നത് കാണാം. ഈ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ദൈവത്തോടുള്ള അപേക്ഷയാണ് ഈ വരികളിലൂടെ അവർ പാടുന്നത്. ഡ്രൈവർമാരിൽ ഒരാൾ ഗിറ്റാർ വായിക്കുന്നുണ്ട്. വീഡിയോ കാണാം.


ഓൺലൈനിൽ ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതുവരെ ഇൻസ്റ്റഗ്രാമിൽ ഏകദേശം 40000 വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. വീഡിയോയോട് പ്രതികരിക്കുന്ന നിരവധി ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുകയും പ്രയാസകരമായ സമയങ്ങളിൽ പോലും ജീവിതത്തോട് ക്രിയാത്മക സമീപനം പുലർത്തുന്നതിന് ഡ്രൈവർമാരെ പ്രശംസിക്കുകയും ചെയ്തു. കൊറോണ വൈറസ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന വനിത ആംബുലൻസ് ഡ്രൈവറെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. സെലീന ബീഗം എന്ന യുവതിയാണ് പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ.

'ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല; 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു:' സാബു ജേക്കബ്

ഓൺലൈനിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സമാനമായ മറ്റൊരു വീഡിയോയിൽ. കൊറോണ വൈറസ് ബാധിച്ച രോഗികളെ പ്രചോദിപ്പിക്കുന്നതിനായി ഒരു കൂട്ടം ആശുപത്രി ജീവനക്കാർ പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും കാണാം. പി‌ പി ‌ഇ കിറ്റുകൾ അണിഞ്ഞ ഈ ആരോഗ്യപ്രവർത്തകർ അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ സിനിമയായ കേദാർനാഥിലെ ​ഗാനമാണ് ഗിറ്റാറിൽ വായിക്കുന്നത്. ഒന്നിലധികം സോഷ്യൽ മീഡിയ പേജുകളിൽ ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഈ ഗാനം രചിച്ച സംഗീതസംവിധായകൻ അമിത് ത്രിവേദിയും വീഡിയോ കണ്ടിരുന്നു. ഇത്തരം വീഡിയോകളോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

First published:

Tags: Covid, Covid 19, Covid 19 Centre