ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പിസി മഹലനോബിസിനെ അറിയുക

Last Updated:

സ്റ്റാറ്റിസ്റ്റിക്സിന്റെ ലക്ഷ്യം സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുക മാത്രമല്ല, ദൈനംദിന ജീവിതത്തിൽ അതിന് നിരവധി ഉപയോഗങ്ങൾ കൂടിയുണ്ട്. ഉദാഹരണത്തിന്, മഹാമാരിയുടെ ഈ സമയത്ത് രോഗികളെക്കുറിച്ചുള്ള വിവരങ്ങളും ചികിത്സാ സംവിധാനങ്ങളും വിശകലനം ചെയ്യുന്നതിന് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഉപയോഗിക്കുന്നത്.

Professor Prasanta Chandra Mahalanobis was a phenomenal Indian statistician, scientist. (Image: Shutterstock)
Professor Prasanta Chandra Mahalanobis was a phenomenal Indian statistician, scientist. (Image: Shutterstock)
ഇന്ന് ജൂൺ 29. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം. നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപയോഗം ജനപ്രിയമാക്കുന്നതിനും ദേശീയ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്സിനുള്ള പങ്ക് ഓർമപ്പെടുത്തുന്നതിനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസിനോടുള്ള ആദര സൂചകമായാണ് 2006 മുതൽ ഈ ദിനം ആഘോഷിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന പി സി മഹലനോബിസിന്റെ ജന്മദിനമാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന് മഹലനോബിസ് നൽകിയ സംഭാവനകൾ അത്രമാത്രം വലുതാണ്.
1893 ജൂൺ 29ന് കൊൽക്കത്തയിലാണ് മഹലനോബിസ് ജനിച്ചത്. ഈ വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം പ്രൊഫസറുടെ 128-ാം ജന്മവാർഷികത്തിലാണ്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസിന്റെ (1931) സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
മഹലനോബിസ് ഡിസ്റ്റൻസ് (ഒരു സ്റ്റാറ്റിസ്റ്റിക്കൽ അളവ്) വലിയ തോതിലുള്ള സാമ്പിൾ സർവേകൾ എന്നിവയുൾപ്പെടെ സ്റ്റാറ്റിസ്റ്റിക്സിലെ അസാധാരണമായ നിരവധി സംഭാവനകളിലൂടെയാണ് പ്രൊഫസർ അറിയപ്പെട്ടിരുന്നത്. കൂടാതെ, 'ഫ്രാക്റ്റൈൽ ഗ്രാഫിക്കൽ അനാലിസിസ്' എന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ രീതി കണ്ടുപിടിച്ചതും ഈ മഹാപ്രതിഭയാണ്. ഇന്ത്യൻ ആസൂത്രണ കമ്മീഷനിലെ (1955 - 1967) അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം. പത്മവിഭുഷൺ ലഭിച്ചിട്ടുള്ള മഹലനോബിസ് ഇന്ത്യയുടെ വ്യവസായവൽക്കരണ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.
advertisement
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ വിഷയവും പ്രാധാന്യവും
എല്ലാ വർഷവും ഒരു വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആഘോഷിക്കുന്നത്. ഇത്തവണത്തെ തീമിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. എന്നാൽ, കഴിഞ്ഞവർഷം തിരഞ്ഞെടുത്തിരുന്ന തീം ദേശീയ പ്രസക്തിയുള്ള ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ - 3 (ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക, എല്ലാ പ്രായത്തിലുമുള്ള എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുക), സുസ്ഥിര വികസന ലക്ഷ്യങ്ങൾ - 5 (ലിംഗസമത്വം കൈവരിക്കുക, എല്ലാ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുക) എന്നതായിരുന്നു. 2019ൽ ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ എന്നതായിരുന്നു പ്രമേയം. ഈ വർഷത്തെ തീം മന്ത്രാലയം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
advertisement
സാമൂഹിക - സാമ്പത്തിക ചട്ടക്കൂടിലെ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനുള്ള ദിവസമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാഭ്യാസം, പൊതുജനങ്ങളിൽ അവബോധം വളർത്തുക, യുവതലമുറയ്ക്ക് പ്രചോദനം നൽകുക എന്നിവയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ വികസനത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ സെമിനാറുകളിലൂടെയും മത്സരങ്ങളിലൂടെയുമാണ് ദിനം പ്രധാനമായും ആഘോഷിക്കുന്നത്. പ്രായോഗികവും സൈദ്ധാന്തികവുമായ സ്റ്റാറ്റിസ്റ്റിക്സ് രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവരെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിൽ കേന്ദ്ര മന്ത്രാലയം ആദരിക്കാറുമുണ്ട്.
advertisement
സ്റ്റാറ്റിസ്റ്റിക്സിന്റെ ലക്ഷ്യം സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുക മാത്രമല്ല, ദൈനംദിന ജീവിതത്തിൽ അതിന് നിരവധി ഉപയോഗങ്ങൾ കൂടിയുണ്ട്. ഉദാഹരണത്തിന്, മഹാമാരിയുടെ ഈ സമയത്ത് രോഗികളെക്കുറിച്ചുള്ള വിവരങ്ങളും ചികിത്സാ സംവിധാനങ്ങളും വിശകലനം ചെയ്യുന്നതിന് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഉപയോഗിക്കുന്നത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പിസി മഹലനോബിസിനെ അറിയുക
Next Article
advertisement
'ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല'; കെ മുരളീധരന്‍
'ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല';കെ മുരളീധരൻ
  • രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ കോൺഗ്രസിന് പ്രതികരിക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്ന് കെ മുരളീധരൻ പറഞ്ഞു

  • തെറ്റുകാരെ ന്യായീകരിക്കലോ സ്ത്രീലമ്പടന്മാരെ പ്രോത്സാഹിപ്പിക്കലോ കോൺഗ്രസിന്റെ നയമല്ലെന്നും വ്യക്തമാക്കി

  • കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്, മറ്റ് കളരികൾക്കുള്ളതല്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു

View All
advertisement