ബംഗളൂരു: ശ്രീലങ്ക പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കി. ഇന്ത്യയും ചൈനയും തങ്ങളുടെ സുഹൃത്തുക്കളാണെന്നു ന്യൂസ്18ന് അനുവദിച്ച അഭിമുഖത്തിൽ മഹീന്ദ രാജപക്സെ പറഞ്ഞു. തമിഴർക്ക് വേണ്ടത് വികസനമാണ്. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തെ ഒരിക്കലും അനുവദിക്കില്ലെന്നും മഹീന്ദ രാജപക്സെ പറഞ്ഞു.
മെയ് 27 നാണ് മഹീന്ദ രാജപക്സെ സജീവ രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കിയത്. 1970 ൽ 25 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജപക്സെ രണ്ടുതവണ ശ്രീലങ്കയുടെ പ്രസിഡന്റും മൂന്ന് തവണ പ്രധാനമന്ത്രിയുമായിരുന്നു.
advertisement
1977 മുതൽ 1993 വരെ ജെ. രാജപക്സെ തന്റെ മൂന്നാം തവണ പ്രധാനമന്ത്രിയായി തുടരുകയാണ്. അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ ഗോതബായയാണ് ശ്രീലങ്കയുടെ രാഷ്ട്രപതി സ്ഥാനത്തുള്ളത്.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
ഇന്ത്യയും ചൈനയുമായി നല്ല ബന്ധം പുലർത്താൻ ശ്രീലങ്ക ആഗ്രഹിക്കുന്നുവെന്ന് ന്യൂസ് 18ലെ ഡി.പി സതീഷിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തമിഴർക്ക് അഭിവൃദ്ധിയും സമാധാനവുമാണ് വേണ്ടത്. ഒരു പ്രത്യേക മാതൃരാജ്യമല്ല ഇപ്പോൾ അവർക്ക് വേണ്ടത്. തമിഴരായാലും ഇസ്ലാമായാലും താൻ ഒരിക്കലും തീവ്രവാദത്തെ അനുവദിക്കില്ലെന്നും രാജപക്സെ പറഞ്ഞു.