TRENDING:

Taliban | യുവതലമുറയെ വഴിതെറ്റിക്കുന്നു; അഫ്ഗാനിസ്ഥാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

Last Updated:

അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്‍ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാബൂള്‍: യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍(Taliban). ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകള്‍ നിരോധിക്കാന്‍ താലിബാന്‍ തീരുമാനിച്ചത്. അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്‍ അറിയിച്ചു.
advertisement

ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എത്രനാള്‍ നീളുമെന്നും വ്യക്തമല്ല. അതേസമയം വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം നടന്നു. സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായും 43 പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

Also Read-Pak Women's University | പെണ്‍കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാക് സര്‍വകലാശാല; ലംഘിച്ചാല്‍ 5,000 രൂപ പിഴ

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടത്തിയത്.

advertisement

Taliban | 'അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാർ പ്രവിശ്യകളിൽ അടുത്തിടെ നടത്തിയ വ്യോമാക്രമണത്തിൽ 40 ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി താലിബാൻ. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.

Also Read-Pakistan | മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്ന കേസിൽ പാകിസ്ഥാനിൽ 6 പേർക്ക് വധശിക്ഷ

advertisement

നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ പരമാവധി ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം സൃഷ്ടിക്കുമെന്നും ഇത് ആർക്കും ഗുണകരമാകാത്ത രീതിയിലേക്ക് നയിക്കുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ സബിയുള്ള മുജാഹിദ് പറഞ്ഞു പറഞ്ഞു.

പാക്കിസ്ഥാന്റെ സമീപകാല വ്യോമാക്രമണങ്ങളെ അപലപിച്ച മുജാഹിദ്, ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പറഞ്ഞു, എഎൻഐ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച, താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധി മൻസൂർ അഹമ്മദ് ഖാനെ കാബൂളിൽ വിളിച്ചുവരുത്തുകയും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ ആവശ്യപ്പെടുകയും ചെയ്തു.

advertisement

Also Read-Sweden | സ്വീഡൻ കലാപം: കുടിയേറ്റക്കാരെ അകറ്റി നിർത്തേണ്ടതുണ്ടോ? സമാനസംഭവങ്ങൾ സൂചിപ്പിക്കുന്നത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെക്കുകിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പെര ജില്ലയിൽ പാക്കിസ്ഥാന്റെ വിമാനങ്ങൾ സിവിലിയന്മാരുടെ വീടുകൾ ബോംബെറിഞ്ഞ് 60 പേരെങ്കിലും കൊല്ലപ്പെട്ടതായി ഖാമ പ്രസ് പറഞ്ഞു. പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല, അല്ലെങ്കിൽ വിമാനം ഉപയോഗിച്ചാണ് നടത്തിയതെങ്കിൽ അഭിസംബോധന ചെയ്തിട്ടില്ല, ഇത് ആദ്യമായാണ് സൈനിക കടന്നുകയറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കാബൂളിലെ പാകിസ്ഥാൻ എംബസി വ്യോമാക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
Taliban | യുവതലമുറയെ വഴിതെറ്റിക്കുന്നു; അഫ്ഗാനിസ്ഥാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍
Open in App
Home
Video
Impact Shorts
Web Stories