Pak Women's University | പെണ്‍കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാക് സര്‍വകലാശാല; ലംഘിച്ചാല്‍ 5,000 രൂപ പിഴ
- Published by:Naveen
- news18-malayalam
Last Updated:
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ താലിബാന് സ്വാധീനമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
വിദ്യാർഥിനികൾ ക്യാമ്പസിൽ സ്മാർട്ഫോൺ (Smartphone) ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി പാകിസ്ഥാനിലെ (Pakistan) സ്വാബി വിമൻ യൂണിവേഴ്സിറ്റി (Women University Swabi). 'സ്മാർട്ഫോണുകൾ, ടച്ച് സ്‌ക്രീൻ മൊബൈലുകൾ, ടാബ്‌ലറ്റുകൾ എന്നിവയൊന്നും ക്യാമ്പസിനുള്ളിൽ അനുവദിക്കില്ല. വിദ്യാർഥികളുടെ അമിത സമൂഹ മാധ്യമ ആപ്പുകളുടെ ഉപയോഗം ശ്രദ്ധയിൽ പെട്ടു. ഇത് കോളേജിൽ അനുവദനീയമല്ല. കോളേജ് പ്രവൃത്തി സമയങ്ങളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ല.' - സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വിലക്ക് ലംഘിച്ച് ഫോൺ ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴയിടുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ താലിബാന് സ്വാധീനമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുടനീളമുള്ള സർവകലാശാലകളിൽ പെൺകുട്ടികളുടെ വസ്ത്രധാരണത്തിലും ഹെയർ സ്റ്റൈലുകളിലുൾപ്പെടെ ഇത്തരത്തിൽ ഇടയ്ക്കിടെ വിലക്കുകൾ കൊണ്ടുവരാറുണ്ട്.
Also read- Pakistan | മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്ന കേസിൽ പാകിസ്ഥാനിൽ 6 പേർക്ക് വധശിക്ഷ
കഴിഞ്ഞ വർഷം മേയിൽ, പെഷവാർ സർവകലാശാല പെൺകുട്ടികൾക്കായി പുതിയ വസ്ത്രധാരണ രീതി കൊണ്ടുവരികയും അവരോട് ചെസ്റ്റ് കാർഡുകൾ എപ്പോഴും ധരിക്കാനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
Taliban | 'അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ സർക്കാർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാർ പ്രവിശ്യകളിൽ അടുത്തിടെ നടത്തിയ വ്യോമാക്രമണത്തിൽ 40 ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി താലിബാൻ. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.
നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ പരമാവധി ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം സൃഷ്ടിക്കുമെന്നും ഇത് ആർക്കും ഗുണകരമാകാത്ത രീതിയിലേക്ക് നയിക്കുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ സബിയുള്ള മുജാഹിദ് പറഞ്ഞു പറഞ്ഞു.
advertisement
Also read- Imran Khan | സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് മറിച്ചുവിറ്റെന്ന് ആരോപണം; ഇമ്രാൻ ഖാനെതിരെ അന്വേഷണം
പാക്കിസ്ഥാന്റെ സമീപകാല വ്യോമാക്രമണങ്ങളെ അപലപിച്ച മുജാഹിദ്, ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പറഞ്ഞു, എഎൻഐ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച, താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധി മൻസൂർ അഹമ്മദ് ഖാനെ കാബൂളിൽ വിളിച്ചുവരുത്തുകയും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ ആവശ്യപ്പെടുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2022 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Pak Women's University | പെണ്‍കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാക് സര്‍വകലാശാല; ലംഘിച്ചാല്‍ 5,000 രൂപ പിഴ