"അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഒരു ദേശീയ ഇസ്ലാമിക പ്രസ്ഥാനമാണ്, അത് രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ പോരാടുന്നു. ഞങ്ങൾക്ക് അതിർത്തിക്കപ്പുറം ഒരു അജണ്ടയും ഇല്ല."- സുഹൈൽ ഷഹീൻ പറഞ്ഞു.
ഇന്ത്യയുമായി താലിബാൻ നല്ല ബന്ധം പുലർത്തുന്നതിൽ അമേരിക്കയും ഇടപെടുന്നുണ്ട്. ഫെബ്രുവരി 29 ന് ഒപ്പുവെച്ച ചരിത്രപരമായ യുഎസ്-താലിബാൻ കരാറിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് ഡൽഹിയിലെത്തിയിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും കണ്ടു. (അഫ്ഗാൻ) സമാധാന പ്രക്രിയയ്ക്ക് ഫലപ്രദമായി നടപ്പാക്കാൻ ഇന്ത്യയുടെ സഹകരണം അഭ്യർഥിച്ചിരുന്നു.
advertisement
ഇന്ത്യ താലിബാനുമായി നേരിട്ട് സംസാരിക്കണമെന്ന് സൽമൈ ഖലീൽസാദ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “സമാധാനം, സുരക്ഷ, ഐക്യം, ജനാധിപത്യപരമായ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ ആവശ്യമുണ്ട്. അഫ്ഗാൻ ഹിന്ദുക്കൾ, സിഖുകാർ എന്നിവരുൾപ്പെടെ അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കും” അവർ പറഞ്ഞു.
TRENDING:ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ [NEWS]മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു [NEWS]ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും [NEWS]
ഈ വർഷം ആദ്യം കാബൂളിലെ ഗുരുദ്വാരയിൽ തീവ്രവാദികൾ ആക്രമണം നടത്തി 25 ലധികം അഫ്ഗാൻ സിഖുകാരെ കൊന്നൊടുക്കിയിരുന്നുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടു. ഈ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. “അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാന” ത്തിന് ഇന്ത്യ പിന്തുണ നൽകുകയും കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കണമെന്നും ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു.