TRENDING:

'തൽക്കാലം ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ വിജയം'; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

Last Updated:

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറാനുമായുള്ള സൈനിക നീക്കത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക തയ്യാറല്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുപക്ഷത്തെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് വിജയം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
News18
News18
advertisement

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഇതിനായി ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും നാറ്റോ രാജ്യങ്ങൾക്ക് ഇതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളെപ്പോലെ അമേരിക്കയെ നേരിട്ട് ബാധിക്കുന്നില്ലെന്നും അതിനാൽ ഈ പാത സുരക്ഷിതമാക്കാനുള്ള പ്രധാന ഉത്തരവാദിത്തം അതിനെ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തെത്തുടർന്ന് ഈ പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ആഗോള എണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി വിലയിരുത്തുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'തൽക്കാലം ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ വിജയം'; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്
Open in App
Home
Video
Impact Shorts
Web Stories