TRENDING:

ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പമുണ്ടായി. ഇതേത്തുടർന്ന് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ മധ്യ സുലാവേസിയാണ് റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.32ഓടെയാണ് ഭൂകമ്പമുണ്ടായത്. പാലുവിൽനിന്ന് 77 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. ഇന്തോനേഷ്യയ്ക്ക് പുറമെ ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
advertisement

ശബരിമല വിധി- അറിയേണ്ടതെല്ലാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെറുഭൂചലനമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ സുലാവെസി ദ്വീപിൽ ശക്തമായ ഭൂകമ്പമുണ്ടാവുകയായിരുന്നു. ഒരാൾ മരിക്കുകയും പത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് സുലാവെസി ദ്വീപിലെ മധ്യ പടിഞ്ഞാറൻ മേഖലകളിലെ ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമുണ്ടായ ഭൂചലനങ്ങളിൽ 500ൽ അധികം പേർ മരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്