ശബരിമല വിധി- അറിയേണ്ടതെല്ലാം

Last Updated:
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍' സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മതം,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മ ഇല്ലാതാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരും അംഗങ്ങളായിരുന്നു.
ഭക്തിയുടെ പേരിൽ വിവേചനം അരുത്
ഭക്തിയുടെ പേരിൽ വിവേചനം അരുതെന്ന് വ്യക്തമാക്കിയാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രീം കോടതി പ്രവേശനം അനുവദിച്ചത്. പുരുഷന്റെ ബ്രഹ്‌മചര്യത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ അടിച്ചേല്പികരുത്.  തുടർന്ന് വായിക്കാം...
സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ
1. വിശ്വാസത്തിൽ വേർതിരിവ് പാടില്ലെന്നും തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
advertisement
2. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്. തുടർന്ന് വായിക്കാം...
എതിർത്തത് വനിതാ ജഡ്ജി
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല സ്ത്രീ പ്രവേശനത്തിൽ വിധി പറഞ്ഞത്. ബെഞ്ചിൽ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും. ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാലു പുരുഷൻമാരും ശബരിമലയിൽ പ്രായഭേദനമ്യേ തുടർന്ന് വായിക്കാം...
സ്വാഗതം ചെയ്ത് സർക്കാർ
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ അല്ല ഏത് ആരാധനാലയത്തിലും വിവേചനങ്ങള്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന്  തുടർന്ന് വായിക്കാം...
advertisement
വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എ. പത്മകുമാർ. വിധി  തുടർന്ന് വായിക്കാം...
പുനഃപരിശോധനാ ഹർജി നൽ‌കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഭക്തരെ ദുഃഖത്തിലാക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് തുടർന്ന് വായിക്കാം...
advertisement
ശബരിമല സംഘർഷഭൂമിയാക്കരുത് : പി.എസ് ശ്രീധരൻ പിള്ള
സുപ്രീം കോടതിയുടെ നിർണായക വിധിയുടെ പശ്ചാത്തലത്തിൽ പരിപാവനമായ ശബരിമല സന്നിധാനമോ ഇതരക്ഷേത്രങ്ങളോ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കരുതെന്ന്
സ്ത്രീകളുടെ വലിയ വിജയമെന്ന് തൃപ്തി ദേശായി
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായി ആരംഭിച്ച 'ഹാപ്പി ടു ബ്ലീഡ്'
advertisement
ഒരു വ്യാഴവട്ടക്കാലം നീണ്ട നിയമയുദ്ധത്തിന് അവസാനമായി
സുപ്രീം കോടതിയുടെ നിർണായ വിധിയോടെ ഒരു വ്യാഴവട്ടം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്നതാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.
ശബരിമലയിലെ സ്ത്രീപ്രവേശനം: ആ ഫോട്ടോഗ്രാഫർ കാലിഫോർണിയയിലുണ്ട്....
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ചരിത്രവിധി പുറപ്പെടുവിച്ചപ്പോൾ ഇതിനെല്ലാം വഴിവച്ച പഴയൊരു ഫോട്ടോയുടെയും ഫോട്ടോഗ്രാഫറുടെയും...
advertisement
ശബരിമല: എന്തായിരുന്നു സര്‍ക്കാരുകളുടെ നിലപാടുകള്‍?
ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്രവിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഒരു വ്യാഴവട്ടക്കാലം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ്
സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിൽ വലിയ വെല്ലുവിളികൾ
സ്ത്രീ പ്രവേശനത്തെ അനുവദിക്കുന്ന സുപ്രീംകോടതി വിധി വന്നതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വന്‍ വെല്ലുവിളി. അടിസ്ഥാന സൗകര്യത്തില്‍
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിധി- അറിയേണ്ടതെല്ലാം
Next Article
advertisement
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല'; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ?നാലു ദിവസമായിട്ടും കണ്ടെത്താനായില്ല';സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി രമേശ്
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.

  • രാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

  • രാഹുലിനെ കണ്ടെത്താൻ നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാജയപ്പെട്ടതിൽ രമേശ് സംശയം പ്രകടിപ്പിച്ചു.

View All
advertisement