TRENDING:

ആകാശത്ത് 40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

Last Updated:

40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം.
(Image: Reuters)
(Image: Reuters)
advertisement

ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്.

Also Read- ജീവൻ തിരികെ നൽകിയ ദൈവദൂതർ; ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയ്ക്ക് ടർക്കിഷ് വനിതയുടെ സ്നേഹചുംബനം

പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്.

Also Read- ‘ബൈഡൻ ഉത്തരവിട്ടു, സിഐഎ നടപ്പിലാക്കി’: നോർഡ് സ്ട്രീം ഗ്യാസ് പൈപ്പ് ലൈൻ സ്ഫോടനത്തിനു പിന്നിൽ അമേരിക്കയെന്ന് മാധ്യമപ്രവര്‍ത്തകൻ

advertisement

ഈ പേടകം ആരുടേതെന്നും അറിയാൻ കഴിഞ്ഞിട്ടില്ല. ഈയിടെ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ ശേഷം നടന്ന ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.

മലയാളം വാർത്തകൾ/ വാർത്ത/World/
ആകാശത്ത് 40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക
Open in App
Home
Video
Impact Shorts
Web Stories