ലോകത്തിന്റെ ഹൃദയം ഇപ്പോൾ തുർക്കിയിലും സിറിയയിലുമാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഓരോ ജീവനേയും പുറത്തെടുക്കുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളാണ് ലോകമെമ്പാടും ഉയരുന്നത്. തുർക്കിയെന്ന സുന്ദര രാജ്യത്തിന്റെ വേദനിപ്പിക്കുന്ന മുഖമാണ് ഇപ്പോൾ കാണേണ്ടി വരുന്നത്. ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾ സഹായഹസ്തങ്ങളുമായി തുർക്കിയിലെത്തി.
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
— ADG PI – INDIAN ARMY (@adgpi) February 9, 2023
അതിജീവനത്തിനായുള്ള കൈകൾ പരസ്പരം നീട്ടുമ്പോൾ അവരുടെ രാജ്യമോ മതമോ വംശമോ ഒന്നും തടസ്സം നിൽക്കുന്നില്ല. സഹജീവികളോടുള്ള ജൈവികമായ സഹാനുഭൂതി മാത്രമാണ് മറ്റെല്ലാത്തിനേക്കാളും വലുതെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.
Also Read- അവശിഷ്ടങ്ങൾക്കിടയിൽ അനിയനെ പൊതിഞ്ഞ കുഞ്ഞിക്കൈ; സിറിയയിൽ നിന്നുള്ള കാഴ്ച്ച
സഹജീവി സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. തുർക്കിയിൽ നിന്നുമുള്ള ഈ ചിത്രം പങ്കുവെച്ചത് ഇന്ത്യൻ ആർമിയാണ്. ഭൂകമ്പത്തിൽ രക്ഷയ്ക്കെത്തിയ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ടർക്കിഷ് വനിതയാണ് ചിത്രത്തിലുള്ളത്. “We care” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇനിയും അനേകം മനുഷ്യർ അകപ്പെട്ടിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ഇനിയും ജീവനോടെ ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷയും മങ്ങുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.