TRENDING:

'അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്

Last Updated:

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു

advertisement
വാഷിംഗ്ടൺ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് പങ്കിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും (Image: AP/File)
നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും (Image: AP/File)
advertisement

"അമേരിക്കൻ ജനതയ്ക്ക് വേണ്ടി, നിങ്ങളുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു," എന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി പങ്കുവെച്ച സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിച്ച സമയത്തെ ചിത്രവും എംബസി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ, വളർന്നുവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ക്വാഡ് വഴി മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർത്തവ്യ പഥിലെ പരേഡിൽ പങ്കെടുത്ത ശേഷം യുഎസ് സ്ഥാനപതി സെർജിയോ ഗോറും ആശംസകൾ അറിയിച്ചു. പരേഡിൽ അമേരിക്കൻ നിർമിത വിമാനങ്ങൾ പറന്നത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി നിൽക്കുന്ന സമയത്താണ് ഈ ആശംസകൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായാണ് ഇതിൽ 25 ശതമാനം നികുതി ചുമത്തിയിരിക്കുന്നത്. എങ്കിലും, ദാവോസിൽ വെച്ച് മോദിയെ തന്റെ 'അടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച ട്രംപ്, വ്യാപാര തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
Advertisement
Open in App
Home
Video
Impact Shorts
Web Stories