ശനിയാഴ്ച്ച പ്രാദേശിക സമയം ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ മൂന്ന് നിലകളിലും ടവറിന് താഴെയുള്ള ഭാഗത്തും ബോംബ് സ്ക്വാഡും പൊലീസും എത്തി സന്ദർശകരെ ഒഴിപ്പിച്ചു.
ഈഫിൽ ടവറിന്റെ നിലകളിൽ ഒന്നിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലടക്കം ഉദ്യോസ്ഥർ വിശദമായ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. അപൂർവമായ സംഭവമാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഇത്തരം നടപടികൾ സ്വാഭാവികമാണെന്ന് ടവറിന്റെ നടത്തിപ്പുകാരായ സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
advertisement
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ഈഫിൽ ടവറിൽ കഴിഞ്ഞ വർഷം 6.2 മില്യൺ സന്ദർശകരാണ് എത്തിയത്.
1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന് മൂന്ന് നിലകളാണുള്ളത്.