പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ലേഖനങ്ങളില്‍ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്. രാഷ്ട്രീയ ജീവിതത്തിലും മറിച്ചായിരുന്നില്ല കാര്യങ്ങള്‍. വംശീയപരാമര്‍ശങ്ങളും നുണ പരാമര്‍ശങ്ങളും രാഷ്ട്രീയ ജീവിതത്തിലും ബോറിസിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 1987 ല്‍ ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോള്‍ എഡ്വേഡ് രണ്ടാമന്‍ രാജാവിനെപ്പറ്റി തെറ്റായ വാര്‍ത്ത എഴുതിയതോടെ ജോലിയില്‍ നിന്നും പുറത്തുപോകേണ്ടിയും വന്നു.
advertisement
പിന്നീട് 2004 മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിനു മൈക്കിള്‍ ഹവാര്‍ഡ് മന്ത്രിസഭയില്‍ നിന്നും പുറത്തായി. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരായ ബോറിസിന്റെ പരാമര്‍ശവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ 'ലെറ്റര്‍ ബോക്‌സുകള്‍ പോലെ' എന്ന വിവാദ പരാമര്‍ശമായിരുന്നു ബോറിസില്‍ നിന്ന് അടുത്തതായി വന്നത്. ഹിലറി ക്ലിന്റണെ 'ഭ്രാന്താശുപത്രിയിലെ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന നഴ്‌സ്' എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയെക്കുറിച്ച് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിശേഷണം.
മാധ്യമപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും പുറമെ സാഹിത്യ മേഖലയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍. 'സെവന്റി ടു വെര്‍ജിന്‍സ്' എന്ന ആദ്യ നോവല്‍ 2004 ലാണു പ്രസിദ്ധീകരിച്ചത്.
ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായിരുന്നു നോവലിന്റെ പ്രമേയം. ബ്രിട്ടിഷ് എംപി റോജര്‍ ബാര്‍ലോയെ നായക കഥാപാത്രമാക്കിയാണ് നോവല്‍ മുന്നോട്ട പോകുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ജീവചരിത്രവും 'ദ് ചര്‍ച്ചില്‍ ഫാക്ടര്‍: ഹൗ വണ്‍ മാന്‍ മെയ്ഡ് ഹിസ്റ്ററി' എഴുതിയതും ബോറിസാണ്.