പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ഉണ്ടാകാം; കൊച്ചിയിലെ പൊലീസ് നടപടിയേക്കുറിച്ച് കാനം രാജേന്ദ്രന്‍

Last Updated:

അന്വേഷിച്ചിട്ട് പ്രതികരിക്കാം, പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയുമെല്ലാം ഉണ്ടാകാനിടയുണ്ട്

തിരുവനന്തപുരം: വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിവീശിയതായിരുന്നു ഇന്നലെ കേരളത്തിലെ പ്രധാന വാര്‍ത്ത. എംഎല്‍എ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിപ്രയോഗിച്ചത് വിവാദവുമായിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രതികരണം ഇതൊക്കെ സാധരാണക്കാര്യമാണ് എന്ന രീതിയിലായിരുന്നു.
ലാത്തിച്ചാര്‍ജിനു പിന്നാലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയുമെല്ലാം ഉണ്ടാകാനിടയുണ്ടെന്ന് കാനം പ്രതികരിച്ചത്. സംഭവങ്ങള്‍ അന്വേഷിച്ചു മനസിലാക്കിയിട്ടു പ്രതികരിക്കാമെന്ന് പറഞ്ഞതിനുശേഷമാണ് പൊലീസിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതൊക്കെ സാധരണമാണെന്ന രീതിയില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഭവിച്ചത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
Also Read: വോട്ട് ചോര്‍ച്ചയെച്ചൊല്ലി കയ്യാങ്കളി; നേതാക്കള്‍ക്കെതിരെ സംസാരിച്ച CPM ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്.
advertisement
അതേസമയം പോലീസ് നടപടിയില്‍ ജില്ലാ ഭരണകൂടം അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാര്‍ച്ചു നടത്തിയ സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ച് പ്രകോപനവും പോലീസുകാരെ ആക്രമിയ്ക്കുകയും ചെയ്തപ്പോഴാണ് ലാത്തി വീശിയതെന്നാണ് എസിപി ലാല്‍ജിന്‍ മൊഴി നല്‍കിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് സിപിഐ പ്രവര്‍ത്തകരുടെ വാദം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ഉണ്ടാകാം; കൊച്ചിയിലെ പൊലീസ് നടപടിയേക്കുറിച്ച് കാനം രാജേന്ദ്രന്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement