TRENDING:

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

Last Updated:

രാജ്യത്തിന്റെ നിഷ്പക്ഷത നിലനിർത്തുന്നതിനും ലങ്കൻ മണ്ണ് ഏതെങ്കിലും തരത്തിലുള്ള സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് അനുമതി നിഷേധിച്ചതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ

advertisement
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ കർശനമായ നിഷ്പക്ഷത പുലർത്തുമെന്ന് ആവർത്തിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. രണ്ട് യുദ്ധവിമാനങ്ങൾ മത്തല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്താനുള്ള അമേരിക്കയുടെ അനുമതി നിഷേധിച്ചതായി അദ്ദേഹം അറിയിച്ചു. ജിബൂട്ടിയിലെ താവളത്തിൽ നിന്ന് മിസൈൽ ഘടിപ്പിച്ച രണ്ട് വിമാനങ്ങൾ മാറ്റിസ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിച്ചിരുന്നു. രാജ്യത്തിന്റെ നിഷ്പക്ഷത നിലനിർത്തുന്നതിനും ലങ്കൻ മണ്ണ് ഏതെങ്കിലും തരത്തിലുള്ള സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ഫെബ്രുവരി 26-ന് താൻ ആ അഭ്യർത്ഥന നിരസിച്ചുവെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്ത് ദിസനായകെ പറഞ്ഞു. മാർച്ചിൽ ശ്രീലങ്കൻ തീരത്തിന് തൊട്ടടുത്ത് വെച്ച് ഒരു യുഎസ് അന്തർവാഹിനി ഇറാന്റെ ഐആർഐഎസ് ദേന (IRIS Dena) എന്ന യുദ്ധക്കപ്പലിനെ തകർത്തിരുന്നു
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ
advertisement

മാർച്ച് 4 മുതൽ 8 വരെ കപ്പൽ വിരുദ്ധ മിസൈലുകൾ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങൾ മത്തല വിമാനത്താവളത്തിൽ കൊണ്ടുവരാൻ അമേരിക്ക ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തങ്ങൾ അത് സമ്മതിച്ചില്ലെന്നും ദിസനായകെ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് ലങ്കയെ താവളമായി ഉപയോഗിക്കാനാണോ അമേരിക്ക ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഏതെങ്കിലും വിദേശ രാജ്യത്തിനെതിരെ ആക്രമണം നടത്താൻ തങ്ങളുടെ ആകാശം വിട്ടുകൊടുക്കില്ലെന്നത് ശ്രീലങ്കയുടെ വിദേശനയമാണെന്ന് സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഇന്ത്യയിലെ നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മൂന്ന് യുദ്ധക്കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാൻ അനുമതി വേണമെന്ന് ഇറാനും ഇതേ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ കപ്പലുകൾ കൊളംബോയിൽ അടുപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ അമേരിക്കയുടെ ആവശ്യവും അംഗീകരിക്കേണ്ടി വരുമായിരുന്നുവെന്നും, എന്നാൽ രണ്ട് വിഭാഗത്തോടും തങ്ങൾ 'ഇല്ല' എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാർച്ച് 4-ന് ഐആർഐഎസ് ദേനയ്ക്ക് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ 84 നാവികർ കൊല്ലപ്പെട്ടിരുന്നു. തകർന്ന കപ്പലിൽ നിന്ന് 32 നാവികരെ രക്ഷപ്പെടുത്താനും മരിച്ച 84 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനും ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സജീവമായി ഇടപെട്ടു. സുരക്ഷാ ഭീഷണിയെത്തുടർന്ന് മറ്റൊരു ഇറാനിയൻ കപ്പലായ ഐആർഐഎസ് ബുഷെറിന് (IRIS Bushehr) കൊളംബോയിൽ അഭയം നൽകിയത് മാനുഷിക പരിഗണന വെച്ചാണെന്നും ദിസനായകെ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇറാനെതിരായ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നതും തങ്ങളുടെ നിഷ്പക്ഷതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
Open in App
Home
Video
Impact Shorts
Web Stories