തനിക്ക് കോവിഡ് ബാധിച്ചെന്ന് അറിഞ്ഞപ്പോൾ ബീജീംഗിൽ നിന്നുള്ള ഒരു സ്ത്രീയുടെ പ്രതികരണത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ അവർ ഫോണിലൂടെ പൊട്ടിക്കരയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
"തനിക്ക് കോവിഡ് 19 ബാധിച്ചെന്ന് ഫോണിലൂടെ അറിഞ്ഞപ്പോൾ ബീജിംഗിലെ ഷിജിംഗ്ഷാൻ വാണ്ട പ്ലാസയിൽ പൊട്ടിക്കരയുന്ന ഒരു സ്ത്രീ. ഇതിനെ തുടർന്ന് വാണ്ട പ്ലാസ അടിച്ചു" - സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോയിൽ പറയുന്നു.
advertisement
വാണ്ട പ്ലാസയിൽ ഫോണിൽ സംസാരിക്കുന്ന സ്ത്രീ പെട്ടെന്ന് ഉറക്കെ നിലവിളിക്കുകയും കരയുകയും ചെയ്യുന്നു. സമീപത്തുള്ളവർക്ക് അവർ എന്താണ് പറയുന്നതെന്ന് കേൾക്കാവുന്നതാണ്. കെട്ടിടത്തിന്റെ ഒരു മൂലയിൽ ഇരുന്ന് കരയുന്ന അവരുടെ സമീപത്ത് നിന്ന് ആളുകൾ പെട്ടെന്ന് മാറിപ്പോകുന്നത് കാണാം.
മറ്റൊരു വീഡിയോയിൽ പിപിഇ കിറ്റ് ധരിച്ചെത്തുന്ന ആരോഗ്യപ്രവർത്തകർ യുവതിയുമായി സംസാരിക്കുകയും തുടർന്ന് ആംബുലൻസിൽ കയറി പോകുകയും ചെയ്യുന്നു. ജൂൺ ആദ്യം ബീജിംഗിൽ 300 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കോവിഡിന്റെ രണ്ടാം വരവ് ആണെന്നാണ് ഹാർവാർഡ് പഠനത്തിൽ പറയുന്നു.