കോനി ടിച്ചൻ എന്ന ബർമ്മിങ്ഹാമിലെ വൃദ്ധ മുത്തശ്ശിയാണ് മൂന്ന് ആഴ്ചത്തെ കോവിഡുമായുള്ള പോരാട്ടത്തിന് ശേഷം സുഖം പ്രാപിച്ചത്. എല്ലാ ടെസ്റ്റുകളിലും പരിപൂർണ ആരോഗ്യവതിയാണെന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഇവർ ആശുപത്രി വിട്ടത്.
You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ [PHOTOS]പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
advertisement
“ഈ വൈറസിനെ നേരിടാൻ കഴിഞ്ഞതില്‍ എനിക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു, എത്രയും വേഗം എന്റെ കുടുംബത്തെ കാണാൻ കാത്തിരിക്കുവാണ്”, ടിച്ചൻ പറഞ്ഞു.
1913 ൽ ജനിച്ച് ടിച്ചനെ മാർച്ച് പകുതിയോടെയാണ് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ COVID-19 രോഗവും കണ്ടെത്തുകയായിരുന്നു. മൂന്ന് ആഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഇപ്പോൾ രോഗത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നത്.