ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വ്യക്തമാക്കി. ഭീകരാക്രമണം എന്നു മാത്രമെ സംഭവത്തെ വിശേഷിപ്പിക്കാനാകൂവെന്നും അവര്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്റ്റ്യന്‍ചര്‍ച്ചില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായും അവര്‍ അറിയിച്ചു. ന്യൂസിലാന്‍ഡുകാര്‍ അക്രമത്തിന്റെയും വര്‍ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ലെന്നും പ്രധാനമന്ത്രി ജസീന്ത വികാരാധീനയായി പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 15, 2019 2:31 PM IST
