ആക്രമണത്തിനു പിന്നില്‍ മുസ്ലീം വിരുദ്ധ തീവ്രവാദികള്‍; ലക്ഷ്യമിട്ടത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ
Last Updated:
ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നു പുരുഷന്‍മാരേയും ഒരു സ്ത്രീയേയുമാണ് കസ്റ്റഡിയിലെടുത്തത്.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളില്‍ നടത്തിയ വെടിവയ്പ്പിനു പിന്നില്‍ മുസ്ലീംവിരുദ്ധ വലത് തീവ്രവാദികള്‍. വെടിവയ്പ്പില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഓസ്ട്രേലിയന്‍ വംജരാണ്.
ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നു പുരുഷന്‍മാരേയും ഒരു സ്ത്രീയേയുമാണ് കസ്റ്റഡിയിലെടുത്തത്. സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്ന കാറുകളും കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read മുസ്ലീം പള്ളികളിലെ വെടിവയ്പ്; മരണം 49
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍, ലിന്‍വുഡ് എന്നിവിടങ്ങളിലെ പള്ളികളിലാണ് വെടിവയ്പ്പുണ്ടായത്. അല്‍ നൂര്‍ പള്ളിയില്‍ മാത്രം മുപ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2019 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ആക്രമണത്തിനു പിന്നില്‍ മുസ്ലീം വിരുദ്ധ തീവ്രവാദികള്‍; ലക്ഷ്യമിട്ടത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ