2 തവണ വിവാഹം ചെയ്ത താരത്തിന് 4 പ്രണയബന്ധങ്ങൾ; 61-ാം വയസിൽ സിംഗിൾ ആയി തുടരുന്ന പ്രമുഖ നടി!
- Published by:Sarika N
Last Updated:
തുടർച്ചയായ പ്രണയ പരാജയങ്ങൾ തന്നെ മദ്യത്തിന് അടിമയാക്കിയെന്ന് നടി പറയുന്നു
advertisement
1/7

വെള്ളിത്തിരയിൽ അഭിനയത്തിലൂടെ ആരാധകരെ നേടിയെടുത്ത താരം, യഥാർത്ഥ ജീവിതത്തിൽ പ്രണയം തേടിയുള്ള യാത്രയിൽ പലപ്പോഴും തകർന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രണ്ടുതവണ വിവാഹം കഴിച്ചെങ്കിലും ഇരുവരും വിവാഹബന്ധം വേർപെടുത്തി. രണ്ടുതവണ ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെങ്കിലും വിധി പലപ്പോഴും താരത്തിന് എതിരായിരുന്നു. തുടർച്ചയായ പ്രണയ പരാജയങ്ങളുടെ വേദന താങ്ങാനാവാതെ വന്ന ഒരു ഘട്ടത്തിൽ നടി മദ്യത്തിൽ അഭയം തേടി. എന്നാൽ ഇന്ന് കൂടുതൽ കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് ഈ താരം. ഈ നടി മറ്റാരുമല്ല, നിലവിൽ ബിഗ് ബോസ് 19-ൽ മത്സരാർത്ഥിയായി എത്തിയിട്ടുള്ള കുനികാ സദാനന്ദാണ് (Kunickaa Sadanand) . തന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങളെക്കുറിച്ച് കുനിക അടുത്തിടെയാണ് തുറന്നു സംസാരിച്ചത്. തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ചും അവയെ താൻ എങ്ങനെ അതിജീവിച്ചുവെന്നും താരം വെളിപ്പെടുത്തി.
advertisement
2/7
ബിഗ് ബോസ് 19 ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, കുനിക തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സഹമത്സരാർത്ഥികളായ പ്രണീത് മോറെ, ഗൗരവ് ഖന്ന, മൃദുൽ തിവാരി എന്നിവരുമായി സംസാരിച്ചു. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ നടി പങ്കുവെച്ചു.
advertisement
3/7
സഹമത്സരാർത്ഥിയായ മൃദുൽ തിവാരി, കുനിക സദാനന്ദിനോട് അവരുടെ ജീവിതത്തിലെ ഒരു നല്ല ശീലത്തെക്കുറിച്ചും ഒരു മോശം ശീലത്തെക്കുറിച്ചും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് കുനിക തന്റെ വ്യക്തിപരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. 'ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, എന്നാൽ ഒരുകാലത്ത് ഞാൻ വളരെയധികം മദ്യപിച്ചിരുന്നു. മാനസികമായി വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു ഞാൻ അന്ന്, ഒരു ബ്രേക്കപ്പിന് ശേഷം... ഞാൻ വല്ലാതെ തടിച്ച് പോയിരുന്നു. ഡബ്ബിംഗ് ചെയ്യുന്ന സമയത്ത് എന്നെ സ്വയം കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി, 'ഞാനിത് എന്താണ് ചെയ്യുന്നത്' എന്ന് ഞാൻ ചിന്തിച്ചുപോയി,' കുനിക പറഞ്ഞു.
advertisement
4/7
മദ്യപാന ശീലം നിയന്ത്രിക്കാൻ താൻ ശ്രമിച്ചതിനെക്കുറിച്ച് നടി സംസാരിച്ചു. വലിയ രീതിയിൽ മദ്യത്തിന് അടിമയാകാതിരിക്കാൻ വേണ്ടിയാണ് താൻ ശ്രദ്ധിച്ചിരുന്നതെന്നും അവർ പറഞ്ഞു. 'എനിക്ക് അവധിയുള്ള ദിവസങ്ങളിൽ, ഉച്ച സമയത്ത് ഞാൻ ബിയർ കുടിക്കുമായിരുന്നു. അല്ലെങ്കിൽ എനിക്ക് മദ്യപാനം ഒരു വലിയ ദുശ്ശീലമായി മാറിയേനെ. ഞാൻ നൈറ്റ് ക്ലബ്ബുകളിൽ പോയി മദ്യപിച്ചിരുന്നു,' നടി പറയുന്നു.
advertisement
5/7
'മറ്റൊരാളുടെ പണത്തിന് ഒരിക്കലും മദ്യം കഴിക്കരുത് എന്ന് എന്റെ പിതാവ് എന്നോട് എപ്പോഴും പറയുമായിരുന്നു,' കുനിക പറഞ്ഞു. പിന്നീട് സംഭാഷണം കുനികയുടെ പ്രണയ ജീവിതത്തിലേക്ക് നീങ്ങി. 'ഞാൻ പലപ്പോഴും ഡിന്നർ ഡേറ്റുകൾക്ക് പോയിട്ടുണ്ട്. അവിടെ ആളുകൾ 20,000 രൂപ വിലയുള്ള ഷാംപെയ്ൻ ഓർഡർ ചെയ്തിട്ടുണ്ട്,' അവർ കൂട്ടിച്ചേർത്തു.
advertisement
6/7
താൻ കൂടുതൽ ബന്ധങ്ങളിലായിരുന്നുവെങ്കിലും ഒരാളുടെ പേര് വെളിപ്പെടുത്താനാകില്ല എന്നും കുനിക പറഞ്ഞു.'ആ വ്യക്തിയുടെ കാര്യം നിങ്ങൾ കേൾക്കുകയാണെങ്കിൽ, എനിക്ക് പേര് പറയാൻ കഴിയില്ല,'കുനിക പറഞ്ഞു. തുടർന്ന്, സഹമത്സരാർത്ഥിയായ ഗൗരവ് ഖന്ന എത്ര ബന്ധങ്ങളുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ കുനിക മറുപടി നൽകി. 'എനിക്ക് രണ്ട് ലിവ്-ഇൻ ബന്ധങ്ങളും, നാല് പ്രണയബന്ധങ്ങളും, രണ്ട് വിവാഹബന്ധങ്ങളുമുണ്ടായിരുന്നു. അതായത്, അറുപത് വയസ്സ് വരെ ഇത് ശരിയായ കണക്കാണ്.
advertisement
7/7
താൻ ഒരിക്കലും നടൻമാരുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു. 'ഇല്ല, ഒരിക്കലുമില്ല. ഞാൻ ഒരു നടനെയും ഡേറ്റ് ചെയ്തിട്ടില്ല. നടൻമാരുമായുള്ള പ്രശ്‌നം എന്തെന്നാൽ, അവർക്ക് അവരെത്തന്നെയാണ് വളരെയധികം ഇഷ്ടം എന്നതാണ്. അവർക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല, പ്രത്യേകിച്ച് മുൻനിരയിലുള്ള നടൻമാർക്ക്,' കുനിക പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
2 തവണ വിവാഹം ചെയ്ത താരത്തിന് 4 പ്രണയബന്ധങ്ങൾ; 61-ാം വയസിൽ സിംഗിൾ ആയി തുടരുന്ന പ്രമുഖ നടി!